HOME
DETAILS

ഓസ്‌ട്രേലിയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; വിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച് ബുംറ

  
December 29 2024 | 04:12 AM

Jasprit Bumrah Completed 200 Wickets in Test

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ചരിത്രംക്കുറിച്ച് ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തിയാണ് ബുംറ തന്റെ ക്രിക്കറ്റ് കരിയറിലെ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ബുംറ കാലെടുത്തുവെച്ചത്. ഈ 200 വിക്കറ്റുകൾക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമായാണ് ബുംറ മാറിയത്. 

തന്റെ 44 ടെസ്റ്റ് മത്സരത്തിൽ നിന്നുമാണ് ബുംറ 200 വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. ഇതോടെ ഇത്ര മത്സരങ്ങളിൽ 200 വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമെത്താനും ബുംറക്ക് സാധിച്ചു. ഇതിനു പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ആദ്യ പേസറായി മാറാനും ബുംറക്ക് സാധിച്ചു. 37 മത്സരങ്ങളിൽ നിന്നും 200  വിക്കറ്റുകൾ വീഴ്ത്തിയ ആർ അശ്വിനാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത്. 46 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങാണ് നാലാം സ്ഥാനത്തുള്ളത്. 

രണ്ടാം ഇന്നിംഗ്‌സിൽ സാം കോൺസ്റ്റാസ്, മിച്ചൽ മാർഷ്, അലക്സ് കാരി, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ്‌ ബുംറ ഇതുവരെ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ ബുംറ നാല് വിക്കറ്റുകൾ നേടിയിരുന്നു. നിലവിൽ ഓസ്‌ട്രേലിയയുടെ ലീഡ് 200 കടന്നിരിക്കുകയാണ്. നാലാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ 369 റൺസിനാണ് പുറത്തായത്.

ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  3 days ago
No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  3 days ago
No Image

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

Kerala
  •  3 days ago
No Image

ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

National
  •  3 days ago
No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  4 days ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  4 days ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  4 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  4 days ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  4 days ago