'പ്രധാനമന്ത്രിയുടെ വിളക്കണയ്ക്കല്‍ പരിപാടി ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണം':കെ.സുധാകരന്‍ എം.പി
തിരുവനന്തപുരം: ഇന്ന് രാത്രി 9 മണി മുതല്‍ 9.09 വരെ സ്വമേധയാ അവരവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകള്‍ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനാധിപത്യ മതേതര കക്ഷികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
വൈദ്യുതി ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ നിലനില്‍ക്കേ വൈദ്യുതി അണച്ച് വിളക്ക് തെളിക്കാന്‍ ഉള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിയായ നടപടിയല്ല.
കൊവിഡ്-19ന്റെ ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, ചെരാതോ, ടോര്‍ച്ചോ, മൊബൈല്‍ ഫ്‌ലാഷോ തെളിയിക്കണമെന്ന ആഹ്വാനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മാത്രമാണ്.
ബി.ജെ.പി ഔദ്യോഗികമായി രൂപീകരിച്ചതിന്റെ തീരുമാനമെടുത്തത് 1980 ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒന്‍പത് മണിക്കാണെന്നിരിക്കെ വിളക്ക് തെളിച്ചുള്ള ആഘോഷത്തിന് പിറകില്‍ ബി.ജെ.പിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തെ കൊവിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള ഇത്തരത്തിലുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബഹിഷ്‌ക്കരിക്കാന്‍ ജനാധിപത്യ മതേതര കക്ഷികള്‍ തയ്യാറാകണമെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."