രണ്ടു വര്‍ഷത്തിനിടെ 72,982 പേര്‍ക്ക് പി.എസ്.സി നിയമനം
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന രണ്ടു വര്‍ഷത്തിനിടയില്‍ പി.എസ്.സി വഴി നിയമനം നല്‍കിയത് 72,982 പേര്‍ക്ക്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടയില്‍ 1,54,386 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.
നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ ആറ് സര്‍ക്കുലറുകളാണ് പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും വകുപ്പ് മേധാവികള്‍ കാര്യമായി എടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സര്ക്കുലറിറക്കുകയായിരുന്നു.
എന്നിട്ടും മെല്ലേ പോക്ക് നയമെടുത്തതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 2018ലെ പ്രതീക്ഷിത ഒഴിവുകള്‍ കഴിഞ്ഞ മാര്‍ച്ച്31നു മുമ്പു തന്നെ പി.എസ്.സിയുടെ ഇ വേക്കന്‍സി സോഫ്റ്റ്വെയറില് വകുപ്പ് മേധാവികള്‍ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തിനിടയില്‍ നിയമനങ്ങള്‍ കൂടിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ലഭിച്ചവര്‍. ഇവിടെ 5,586 പേര്‍ക്കാണ് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയത്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 5,309 പേര്‍ക്കാണ് നിയമന ഉത്തരവ് കിട്ടിയത്. കൊല്ലം - 2,532ഉം, പത്തനംതിട്ട - 2,673ഉം,ആലപ്പുഴ - 2,112ഉം, കോട്ടയം -1,923ഉം, ഇടുക്കി - 3,066ഉം, എറണാകുളം -3,728ഉം, തൃശൂര്‍ - 4,171ഉം, പാലക്കാട് - 3,159ഉം, കോഴിക്കോട് - 2,757ഉം, വയനാട് - 1,425ഉം, കണ്ണൂര്‍ - 2,800ഉം, കാസര്‍ഗോഡ് - 2,748ഉം പേര്‍ക്കാണ് നിയമന ഉത്തരവ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."