HOME
DETAILS
MAL
പത്തുവര്‍ഷത്തിനുള്ളില്‍ 57,000 കാറുകള്‍: ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റിന് റെക്കോര്‍ഡ്
backup
April 01 2017 | 14:04 PM
കൊച്ചി : ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റ് ഒരു ദശകത്തിനുള്ളില്‍ 57000 കാര്‍ അസംബ്ള്‍ ചെയ്ത് റെക്കോഡ് നേട്ടം കൈവരിച്ചു. 2007 മാര്‍ച്ച് 29-നാണ് ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് അസംബ്ലിലൈനില്‍ തദ്ദേശീയമായി എട്ട് കാര്‍ മോഡലുകളാണ് ചെന്നൈ പ്ലാന്റ് നിര്‍മിച്ചത്.
ബിഎംഡബ്ല്യു 1 സീരീസ്, 3 സീരീസ്, ഗ്രാന്‍ടൂറിസ്‌മോ, 5 സീരീസ്, 7 സീരീസ്, എക്‌സ് വണ്‍ സീരീസ്, എക്‌സ് 3 സീരീസ്, ബിഎംഡബ്ല്യു എക്‌സ് 5 എന്നിവയാണ് തദ്ദേശീയമായി നിര്‍മിച്ച മോഡലുകള്‍.
മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ചെന്നൈ പ്ലാന്റിന്റെ പ്രാദേശിക പങ്കാളിത്തം 50 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ്വാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."