HOME
DETAILS
MAL
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് മലേഷ്യന്‍ പൗരന്മാര് പിടിയില്‍
backup
April 06 2020 | 03:04 AM
ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യ വിടാന്‍ ശ്രമിച്ച എട്ട് മലേഷ്യന്‍ പൗരന്മാരെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ വച്ച് പിടികൂടി. മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവര്‍ തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുവെന്ന സംശയത്തെ തുടര്‍ന്നാണ് പിടികൂടിയത്. പിടിയിലായ എട്ടുപേര്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ഇവര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഡല്‍ഹി പൊലിസ് പറഞ്ഞു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയവരെയും കൊണ്ട് മലേഷ്യയിലേക്ക് വിമാനം പോകുന്നുണ്ടെന്നറിഞ്ഞ ഇവര്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു. മലേഷ്യന്‍ പൗരന്മാര്ക്കായി ഡല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയല്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. അതിനിടെസമ്മേളനത്തില് പങ്കെടുത്തവരെ കണ്ടെത്താന്‍ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
70 രാജ്യങ്ങളില്‍ നിന്നായി 2000 വിദേശികള്‍ തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതില്‍ 800 പേര് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയതായും മന്ത്രാലയം പറയുന്നു. 1,350 പേരെ വിസ ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബ്ളാക്ക് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. അതേ സമയം, സമ്മേളനത്തില്‍ പങ്കെടുത്ത തെലങ്കാനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥനാണിയാള്‍. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. വിവരം മറച്ചുവച്ചതിന് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. മര്‍കസില്‍ നിന്ന് ഒഴിപ്പിച്ച 500 പേരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതേസമയം, ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സ്വദേശത്തെത്തിയ ദക്ഷിണാഫ്രിക്കയിലെ തബ്ലീഗ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എണ്‍പതുകാരനായ യൂസുഫ് തൂത്ലയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."