HOME
DETAILS

എന്‍.ഡി.എഫ്: പരിണാമങ്ങളില്‍ ബാക്കിയായത്

  
backup
June 05 2018 | 20:06 PM

ndf-after-revolution-spm-today-articles-new

1987ല്‍ ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തതു മുതല്‍ നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇരകള്‍ മുസ്‌ലിംകളും അക്രമികള്‍ സി.പി.എമ്മുകാരുമായിരുന്നു. മുസ്‌ലിംകള്‍ക്ക് ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചതോടൊപ്പം അവര്‍ അരക്ഷിതാവസ്ഥയിലുമായി. ഇതിന്റെ പ്രധാന കാരണം പൊലിസിന്റെ സപ്പോര്‍ട്ട് ഭരിക്കുന്ന സി.പി.എമ്മുകാര്‍ക്കായിരുന്നു.


ഇതില്‍ അസ്വസ്ഥരായ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മേഖലയിലെ മുസ്‌ലിം ചെറുപ്പക്കാരെ വടകരക്കാരനായ ഒരു വ്യക്തി സംഘടിപ്പിച്ചു. ഒരു വര്‍ഷത്തിലധികം ഓരോ പ്രദേശത്തും യൂനിറ്റുകള്‍ ഉണ്ടാക്കി ചെറുപ്പക്കാര്‍ക്ക് കളരി അഭ്യാസങ്ങള്‍ പഠിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുന്നതിനിടയിലും മേഖലയിലെ ലീഗ് നേതൃത്വം ഇവരെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല.


ഇന്ത്യയില്‍ ഹുകൂമത്തെ ഇലാഹി (ഇസ്‌ലാമിക ഭരണകൂടം) സ്ഥാപിക്കണമെന്നും താഗൂത്തി ഭരണം (ജനാധിപത്യ ഭരണം) മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള മൗദൂദി ആശയം ഉള്‍ക്കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സിമി തങ്ങളുടെ മാതൃസംഘടനക്ക് അവരുടെ ആശയങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളില്ലെന്ന അഭിപ്രായത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം മുഴക്കി സമൂഹത്തില്‍ വര്‍ഗീയത കുത്തിനിറച്ച കാലം. ഇതിനെതിരെ 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍' എന്ന ബദല്‍ മുദ്രാവാക്യവുമായി സംഘ്പരിവാറും രംഗത്തുവന്നു.


അടിയന്തരാവസ്ഥ കാലത്തെ നിരോധനത്തിനു ശേഷം ജമാഅത്തെ ഇസ്‌ലാമി ഒതുങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ലീഗ് നേതൃത്വത്തിന്റെ പിന്തുണ കിട്ടാത്തതിനാല്‍ മേല്‍ സംഘത്തിന്റെ നേതാവായ വടകരക്കാരന്‍ കോഴിക്കോട്ടെ യൂത്ത് സെന്ററിലെത്തി പഴയ സിമി നേതാക്കളെ കണ്ടു സഹായമഭ്യര്‍ഥിച്ചു.
പിന്നീടവര്‍ വടകരയില്‍ മീറ്റിങുകളും ചര്‍ച്ചകളും നടത്തി. കൗശലക്കാരായ മുന്‍ സിമി നേതാക്കള്‍ അണികളെ വശത്താക്കി സ്ഥാപക നേതാവിനെ പുറത്താക്കി. എന്‍.ഡി.എഫ് (നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ്) എന്ന പേരില്‍ പുതിയൊരു സംഘടന വില്യാപ്പള്ളിക്കടുത്ത മയ്യന്നൂരില്‍ നിന്നാരംഭിക്കുകയായിരുന്നു. രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ എന്‍.ഡി.എഫ് കോഴിക്കോട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും മലബാറിലും പെട്ടെന്ന് തന്നെ വ്യാപിച്ചു.
പ്രധാന കാരണം മൗലിദും റാത്തീബും മാലയും ഓതിയിരുന്ന മന്ത്രവും ഉറുക്കും എഴുത്തീരുമൊക്കെ ചികിത്സയായി നടത്തിയിരുന്ന മുതിര്‍ന്ന സുന്നി പണ്ഡിതനും നേതൃത്വത്തിലുണ്ടായിരുന്നത് കൊണ്ടാണ്. നേരത്തെ പറഞ്ഞ ജമാഅത്ത് ആശയക്കാരായ സിമിക്കാര്‍ അവരുടെ ആശയങ്ങള്‍ ഗോപ്യമാക്കി വച്ചു. നിങ്ങള്‍ക്ക് സുന്നിയോ മുജാഹിദോ ജമാഅത്തോ ആകാം, ലീഗ് ഉള്‍പ്പെടെ ബി.ജെ.പിയല്ലാത്ത ഏത് പാര്‍ട്ടിയിലും വിശ്വസിക്കാം, പ്രവര്‍ത്തിക്കാം. മുസ്‌ലിം സമുദായത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയുക എന്നത് മാത്രമാണ് ലക്ഷ്യം.


നമ്മള്‍ എന്നാണോ രാഷ്ട്രീയ പാര്‍ട്ടിയാകുന്നത് അന്ന് നമ്മള്‍ ഉണ്ടാവില്ല എന്നൊക്കെയായിരുന്നു അന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിച്ചത്. തുടക്കത്തില്‍ തവസ്സുല്‍ ചെയ്യുന്ന പ്രാര്‍ഥനകള്‍ കൊണ്ട് തുടങ്ങിയും സ്വലാത്ത് കൊണ്ട് അവസാനിപ്പിച്ചുമായിരുന്നു മീറ്റിങുകള്‍. പില്‍ക്കാലത്ത് തുടക്കം ഫാത്തിഹയില്‍ ഒതുക്കുകയും പ്രാര്‍ഥിക്കുകയാണെങ്കില്‍ തവസ്സുല്‍ ഒഴിവാക്കുകയും ചെയ്തു.


ഇവരുടെ ക്ലാസുകളില്‍ അല്‍പാല്‍പമായി പരമ്പരാഗത മുസ്‌ലിംകളെ (സുന്നികളെയും ലീഗുകാരേയും) പ്രതികരണ ശേഷി നഷ്ടപ്പെട്ട ദുനിയാവിനു വേണ്ടി ജീവിക്കുന്നവരായി ചിത്രീകരിച്ചു. നിരന്തരമായി ബ്രെയിന്‍വാഷിങിലൂടെ പ്രവര്‍ത്തകരില്‍ പാണക്കാട് സയ്യിദന്‍മാര്‍ ആത്മസംയമനത്തിന്റെ ആളുകളാണെന്നും സമുദായത്തെ ശത്രുക്കളുടെ അടിമകളാക്കി മാറ്റുന്നവരാണെന്നും അതിനാല്‍ അവര്‍ നേതൃത്വം കൊടുക്കുന്ന ലീഗും സുന്നി പ്രസ്ഥാനങ്ങളും തകര്‍ക്കപ്പെടുകയും ബദലായി എന്‍.ഡി.എഫിന്റെ മതവും രാഷ്ട്രീയവും സ്ഥാപിക്കപ്പെടുകയും ചെയ്യണമെന്ന ആഗ്രഹം സന്നിവേശിപ്പിച്ചു.അങ്ങനെയാണ് നിങ്ങള്‍ക്ക് ഏത് ആശയവുമാവാം, രാഷ്ട്രീയവുമാവാം എന്ന നിലപാട് മാറ്റി അണികളെക്കൊണ്ട് എന്‍.ഡി.എഫ് മതവും രാഷ്ട്രീയവും അംഗീകരിപ്പിച്ചത്.


1993 നവംബര്‍ മാസം അതുവരെ രഹസ്യമായി പ്രവര്‍ത്തിച്ച എന്‍.ഡി.എഫ് ഫുള്‍ഫോമില്‍ മാറ്റം വരുത്തി കോഴിക്കോട് ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്‍ നടത്തി. നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്നത് നാഷനല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി. 1994ല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കോഴിക്കോട് റാലി സംഘടിപ്പിച്ചു കൊണ്ടാണ് എന്‍.ഡി.എഫ് രംഗത്തു വന്നത്. ദേശീയ പ്രതിരോധ സേന എന്നതു മറച്ചുവച്ച് ദേശീയ വികസന മുന്നണി എന്ന ഓമനപ്പേരിട്ടു.


ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പുതന്നെ 'രഹസ്യവിങിനെ സൂക്ഷിക്കുക' എന്നു പ്രഖ്യാപിച്ചു രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന എന്‍.ഡി.എഫിനെ ആദ്യമായി എതിര്‍ത്തത് എസ്.കെ.എസ്.എസ്.എഫ് ആയിരുന്നു. അതിന് സംഘടനക്ക് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. ധാരാളം പ്രവര്‍ത്തകരും നേതാക്കളും എന്‍.ഡി.എഫ് വലയത്തില്‍പെട്ടുപോയിരുന്നു. പില്‍ക്കാലത്ത് അവരില്‍ മഹാഭൂരിഭാഗവും മാതൃസംഘടനയിലേക്ക് തിരിച്ചുവന്നു.
ദേശീയ വികസനം പുറത്തു പറഞ്ഞ എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലിസും ജനങ്ങളും അറിഞ്ഞ് തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പള്ളി ബോംബ് സ്‌ഫോടനം, അതില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് മാരകമായി പരിക്ക് പറ്റുകയും ചെയ്തു.


കുറ്റ്യാടി പള്ളിക്കാട്ടില്‍ നിന്നു ബക്കറ്റില്‍ പൊലിസ് ബോംബ് കണ്ടെത്തി. മേപ്പയൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിക്കപ്പെട്ടു. പേരാമ്പ്ര എടവരാട് മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ ബോംബേറും അക്രമവും നടന്നു. ഇവയിലൊക്കെ പ്രതികളായി പിടിക്കപ്പെട്ടത് എന്‍.ഡി.എഫുകാരായിരുന്നു. നാട്ടില്‍ മുഴുവന്‍ ഇടതു ഭരണകാലത്ത് ഇതിന്റെ പേരില്‍ പൊലിസ് മുസ്‌ലിംകളെ വേട്ടയാടി. തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും എന്‍.ഡി.എഫുകാര്‍ പ്രതികളായി. ജനങ്ങള്‍ മൊത്തത്തില്‍ എന്‍.ഡി.എഫിനെ ഭീകര സംഘടനയായി കണ്ടു.


ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എഫ് കര്‍ണാടകയില്‍ കെ.എഫ്.ഡി എന്ന പേരിലും തമിഴ്‌നാട്ടില്‍ എം.എന്‍.പി എന്ന പേരിലും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പൊലിസിനേയും ഗവണ്‍മെന്റിനേയും ഭയപ്പെട്ടതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇതോടെ ഒരുപാട് പ്രവര്‍ത്തകര്‍ കേസുകളില്‍പെട്ട് കുടുംബക്കാരും നാട്ടുകാരും ദുരിതത്തിലായി. പക്ഷെ, സ്ഥാപക നേതാക്കളോ അവരുടെ ആശ്രിതരോ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടില്ല. ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും തെളിവുണ്ടാകില്ലല്ലോ.

(തുടരും)

(2017 ഡിസംബറില്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നു രാജിവച്ച് മാതൃസംഘടനയായ സമസ്തയിലേക്കും മുസ്‌ലിംലീഗിലേക്കും തിരിച്ചുവന്ന ആളാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago