HOME
DETAILS

ലോറി സമരം: പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുന്നു

  
backup
April 01 2017 | 18:04 PM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2


കോട്ടയം: ലോറിസമര തുടങ്ങിയതോടെ കൊയ്‌തെടുത്ത നെല്ല് കയറ്റി വിപണിയിലെത്തിക്കാനാകാതെ കര്‍ഷകര്‍. നെല്ല് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ഒന്‍പത് ലോറികള്‍ എത്തിയെങ്കിലും ശ്രമം ലോറിയുടമകള്‍ തടഞ്ഞു.
കോട്ടയം പാറേച്ചാല്‍ ബൈപ്പാസിന് സമീപം 316 ഏക്കര്‍ പാടശേഖരത്തെ നെല്ലാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്.
ഇന്നലെ രാവിലെയാണു നെല്ലു ലോറിയിലേക്കു കയറ്റുന്നതിനിടെ ലോറിയുടകളുടെ സംഘടനാ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തടഞ്ഞത്. എറണാകുളത്തു നിന്നുള്ളവരാണെന്ന് അവകാശപ്പെട്ട ഇവര്‍ പിന്നീട് രണ്ടു തവണ കൂടി സ്ഥലത്തെത്തി ലോറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി കര്‍ഷകര്‍ പറഞ്ഞു. ഇതോടെ, നെല്ലു കൊണ്ടുപോകാനാകില്ലെന്ന നിലപാട് ലോറി ജീവനക്കാര്‍ സ്വീകരിക്കുകയായിരുന്നു.
ആകെ 316 ഏക്കറിലാണ് പാടശേഖരത്തില്‍ കൃഷിയുള്ളത്. പാടശേഖരത്തിലെ കൊയ്ത്ത് അവസാന ഘട്ടത്തിലെത്തിയപ്പോഴാണു സംഭരണ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഇനി ആറ് ഏക്കറില്‍ മാത്രമാണ് കൊയ്യാന്‍ അവശേഷിക്കുന്നത്.
സംഭരണത്തില്‍ തടസമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു കര്‍ഷകര്‍.
ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന നെല്ല് യഥാസമയം, മില്ലിലേക്കു കൊണ്ടുപോകാന്‍ വൈകിയാല്‍ നഷ്ടമുണ്ടാകുമെന്നു കര്‍ഷകര്‍ ആശങ്കപ്പെടുന്നു. മാത്രമല്ല, പാടശേഖരത്തിന്റെ പല ഭാഗത്തായി നെല്ല് ഉണക്കി കുട്ടിയിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago