ഉറുഗ്വെ 23 അംഗ ടീം പ്രഖ്യാപിച്ചു
മോണ്ടവിഡിയോ: ഉറുഗ്വെ റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ലാലിഗയില്‍ ജിറോണക്ക് വേണ്ടി കളിക്കുന്ന മുന്നേറ്റ താരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി, സെല്‍റ്റാവിഗോ താരം മാക്‌സിമിലാനോ ഗോമസ്, പി. എസ്. ജി കുന്തമുന എഡിസണ്‍ കവാനി, ബാഴ്‌സലോണ സൂപ്പര്‍ താരം ലൂയില് സുവാരസ് എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഉറുഗ്വെയുടെ മുഴുവന്‍ താരങ്ങളും യൂറോപ്യന്‍ ലീഗുകളിലും മറ്റും കളിക്കുന്ന താരങ്ങളാണ്. ബാഴ്‌സലോണക്കായി കളിക്കുന്ന ലൂയിസ് സുവാരസും കവാനിയും തന്നെയാണ് ഇക്കൂട്ടരില്‍ പ്രമുഖര്‍. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ ഭടന്‍ ഡിയഗോ ഗോഡിന്‍ നേതൃത്വം നല്‍കുന്നതാണ് ഉറുഗ്വെയുടെ പ്രതിരോധ നിര. പോര്‍ട്ടോയുടെ താരമായ മാക്‌സിമിലാനോ പെരേര, ജോസ് മരിയ ജിമനെസ് എന്നിവരാണ് ഗോഡിന് പിന്തുണയുമായി പ്രതിരോധ നിരയിലുള്ളത്. ഉറുഗ്വെ സംഘത്തില്‍ ഇടം നേടിയവരെല്ലാം പരിചയ സമ്പത്തുള്ള കളിക്കാരാണെന്നതിനാല്‍ നല്ല ആത്മവിശ്വാസമവുമായിട്ടാണ് സംഘം റഷ്യയിലെത്തുക. ഗ്രൂപ്പ് എയില്‍ ആഥിതേയരായ റഷ്യ, സഊദി അറേബ്യ, ഈജിപ്ത് എന്നിവര്‍ക്കൊപ്പമാണ് ഉറുഗ്വെയുള്ളത്. ഗ്രൂപ്പ് എയില്‍ കൂടുതല്‍ സാധ്യത ഉറുഗ്വെക്കാണ് ഫുട്‌ബോള്‍ ലോകം കല്‍പിക്കുന്നത്. പക്ഷെ ആഥിദേയരായ റഷ്യയേയും ഈജിപ്തിനെയും സഊദിയേയും തള്ളിക്കളയാനാവില്ല. കവാനിയും സുവാരസും നേതൃത്വം നല്‍കുന്ന മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ മറ്റു ടീമുകള്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."