സഊദി ടീമിനെ പ്രഖ്യാപിച്ചു; പ്രഖ്യാപനം മലയാളത്തിലും; കേരളത്തെ ഞെട്ടിച്ച് സഊദി
റിയാദ്: സഊദി അറേബിയയുടെ ലോകക്കപ്പ് ഫുടബോള്‍ മത്സരത്തിലെ ടീമിനെ പ്രഖ്യാപിച്ചു. ടീമിലെ പ്രശസ്ത കളിക്കാരന് വിങ്ങര്‍ നവാഫ് അല്‍ ആബിദിനെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി എട്ടിന് സഊദി പ്രോ ലീഗില്‍ ഇതിഖാഫിനെതിരേ കാളിക്കുമ്പോളേറ്റ പരുക്കാണ് നവാഫ് അല്‍ ആബിദിന് വിനയായത്. ഇദ്ദേഹത്തെ ഒഴിവാക്കിയാണ് 23 അംഗ ടീമിനെ കോച്ച് യുവാന്‍ അന്റോണിയോ പിസ്റ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ലോകക്കപ്പ് സാധ്യതാ ടീമില്‍ പങ്കെടുപ്പിക്കുകയും പരീക്ഷണമെന്നോണം കഴിഞ്ഞ ദിവസം പെറുവിനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ നവാഫ് അല്‍ ആബിദിനെ പകരക്കാരനായി ഇറക്കി 22 മിനിറ്റ് കളിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ടീമില്‍ നിന്ന് ഒഴിവാക്കി പ്രഖ്യാപനം വന്നത്.
ഗോള്‍കീപ്പര്‍ അസ്സാഫ് അല്‍ഖര്‍നി, ഡിഫന്‍ഡര്‍മാരായ മുഹമ്മദ് ജഹ്ഫലി, സയീദ് അല്‍ മുവല്ലദ്, മിഡ്ഫീല്‍ഡര്‍ മുഹമ്മദ് അല്‍ കുവൈകിബി എന്നിവരും പുറത്തായി. അന്തിമ ടീമില്‍ സഊദി പ്രൊ ലീഗ് ചാമ്പ്യാന്മാരായ അല്‍ഹിലാല്‍ ക്ലബ്ബില്‍ നിന്നുള്ള പത്തു കളിക്കാരും അല്‍ അഹ്ലിയില്‍ നിന്നും ഏഴുപേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, ഔദ്യോഗിക പരസ്യ വീഡിയോയോള് മലയാളം ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ടീമിനെ പ്രഖ്യാപിച്ച ഉടനെ പുറത്തിറങ്ങിയ വീഡിയോയിലാണ് ഏറ്റവും ഒടുവില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുഴങ്ങുന്ന ഒരു റേഡിയോ അനൗണ്സ്മെന്റില് മലയാളം കടന്നു വന്നത്. 2 .53 മിനിട്ടു നീളുന്ന വീഡിയോയില്‍ 'ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ ഖൈബറി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ' എന്ന അനൗസെമെന്റോടെയാണ് വീഡിയോ അവസാനിക്കുന്നത്. സഊദി അറേബ്യാന്‍ ഫുട്ബോള്‍ ഫെഡറേഷന്, സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, മിനിസ്ട്രി ഓഫ് മീഡിയ, സെന്റര്‍ ഫോര്‍ ഗവണ്മെന്റ് കമ്മ്യുണിക്കേഷന് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പരസ്യം ട്വിറ്ററില്‍ പങ്കെവെച്ച ഉടനെ മണിക്കൂറുകള്‍ക്കുളില്‍ തന്നെ പതിനാറു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പൂര്‍ണമായും അറബിയില്‍ ചിത്രീകരിച്ച വീഡിയോയിലാണ് അവസാന ഭാഗത്ത് മലയാളം ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."