കൊവിഡ് പ്രതിരോധ യുദ്ധത്തിലെ അടുത്തഘട്ടം- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കത്തെഴുതുക; പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ബി.ജെ.പി പ്രവര്‍ത്തകരോട്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ദീപം തെളിക്കലുള്‍പെടെയുള്ള നിര്‍ദ്ദേശങ്ങല്‍ ശിരസാവഹിച്ചു നടപ്പാക്കിയ ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് തെളിിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ 40-ാം സ്ഥാപക വാര്‍ഷികദിനത്തോടനുബന്ധിച്ചുള്ള വീഡിയോ സന്ദേശത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
കൊവിഡിനെതിരായ പോരാട്ടം നീണ്ട യുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം ഐക്യദീപം തെളിയിക്കല്‍ ഇന്ത്യയുടെ ശക്തി കാണിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
അഞ്ച് കാര്യങ്ങളാണ് ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകരോട് അദ്ദേഹം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
1). ദരിദ്രരെ സഹായിക്കുക- മറ്റു സംഘടനകളെയെല്ലാം ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോവാനാണ് നിര്‍ദ്ദേശം. ക്കാരോടായി അഞ്ച് ആവശ്യങ്ങളും മോദി മുന്നോട്ടുവെച്ചു.
2- മാസ്‌ക്ക് ധരിക്കുക- മാസ്‌ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുണികള്‍ കൊണ്ടും മറ്റും മാസ്‌ക്ക് ഉണ്ടാക്കാനും ഉപയോഗിക്കാനുമാണ് പ്രധാനമന്ത്രി പറയുന്നത്.
(3) കൊറോണ പോരാളികളെ അഭിനന്ദിക്കുക, നന്ദി പ്രകാശിപ്പിക്കുന്ന കത്തുകള്‍ അവര്‍ക്കയയ്ക്കുക- എഴുതിയ കത്തുകള്‍ നേരിട്ട് കൈകളിലെത്തിക്കാനും ആവശ്യപ്പെടുന്നുണ്ട്.
(4) ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക (5) പി.എം കെയറിലേക്ക് സംഭാവന ചെയ്യുക. ഇത്രയുമാണ് നിര്‍ദ്ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."