പഴകിയ ഭക്ഷ്യവസ്തുക്കള്‍; കരുവണ്ണൂരില്‍ ഹോട്ടല്‍ അടച്ചുപൂട്ടി
നടുവണ്ണൂര്‍: നടുവണ്ണര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ അങ്ങാടി, പുതിയപ്പുറം എന്നിവിടങ്ങളില്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കരുവണ്ണൂരിലെ സിയാന ഹോട്ടലില്‍ നിന്നു പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ദാമോദരന്‍ വരട്ടടിയുടെ പീടികയില്‍ നിന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചതായ അഴുകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് കാരിബാഗ് പിടിച്ചെടുത്ത് പിഴ ചുമത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ പ്രസ്തുത സ്ഥാപനവും അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.
കരുവണ്ണൂരില്‍ മീന്‍ കച്ചവടക്കാരില്‍ നിന്നും പുതിയപ്പുറം അങ്ങാടിയില്‍ നിന്നും മൂന്ന് കിലോ പ്ലാസ്റ്റിക് ക്യാരിബാഗ് പിടിച്ചെടുത്ത് പിഴ ഈടാക്കി. ഒരാഴ്ചക്കിടെ നാല് സ്ഥാപനങ്ങളാണ് പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ അടച്ചുപൂട്ടിയത്.
പശിശോധനയില്‍ സെക്രട്ടറി എല്‍.എന്‍ ഷിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, ജെ.എച്ച്.ഐ സിദ്ദീഖ്, വിനോദ്, സിറാജ്, ക്ലാര്‍ക്ക് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ഇതുവരെ നടന്ന പരിശോധനകളില്‍ പല സ്ഥാപനങ്ങളിലും കാലാവധി കഴിഞ്ഞ പാക്കറ്റഡ് ഭക്ഷ്യവസ്തുക്കള്‍, പഴകിയ ഭക്ഷണസാധനങ്ങള്‍ എന്നിവ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 0496 2652247 എന്ന നമ്പറിലോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ 9645011051, 9947758535 നമ്പറിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."