HOME
DETAILS
MAL
പള്ളത്തൂര്പാലം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണം: എം.എല്‍.എ
backup
July 03 2016 | 07:07 AM
കാസര്‍കോട്: അപകടാവസ്ഥയിലായ ദേലമ്പാടി പഞ്ചായത്തിലെ പള്ളത്തൂര് പാലം പൊളിച്ചുനീക്കി പുതിയ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെ കുഞ്ഞിരാമന് എം.എല്‍.എ ധനകാര്യ പൊതുമരാമത്ത് വകുപ്പുകള്‍ക്ക് കത്ത് നല്കി. പാലത്തിനു നാലു കോടി രൂപ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മഴക്കാലമായതോടെ പാലം കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായിരുന്നു. ചാലിലെ നീരൊഴുക്ക് കൂടുമ്പോള്‍ ഉയരം കുറഞ്ഞ ഈ പാലം വെള്ളത്തിനടിയിലാവുകയാണ് പതിവ്.
പ്രഭാകരന് കമ്മിഷന് പാക്കേജില്‍ ഉള്‍പ്പെടുത്തി പാലത്തിനു കൈവരികള്‍ നിര്‍മിക്കുമെന്ന് അന്നത്തെ കലക്ടറും പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്നില്ല. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊട്ട്യാടി ഈശ്വരമംഗല പാതയിലെ ഈ പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് ഇപ്പോഴും പോകുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."