HOME
DETAILS
MAL
പൊതുപരീക്ഷയിലും ടോപ് പ്ലസ്; നാടിന്റെ അഭിമാനമായി സഫ്‌വാന
backup
June 06 2018 | 08:06 AM
കുന്ദമംഗലം: സമസ്ത പൊതുപരീക്ഷയില്‍ ടോപ് പ്ലസും എസ്.എസ്.എല്‍.സി പരീക്ഷയിലും ഫുള്‍ എ പ്ലസും നേടി നാടിനഭിമാനമായി സഫ്‌വാന. സ്‌കൂള്‍ പഠനത്തോടൊപ്പം മദ്‌റസാ പഠനത്തിനും തുല്യപരിഗണന നല്‍കിയാണ് സഫ്‌വാന ഉന്നതവിജയം കരസ്ഥമാക്കിയത്. വെള്ളലശ്ശേരി ദാറുസ്സലാം സെക്കന്‍ഡറി മദ്‌റസയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ സഫ്‌വാന വെള്ളലശ്ശേരി കിഴക്കിനിയേടത്ത് അബ്ദുസ്സലാം ഹാജി-ഷഫീന ദമ്പതികളുടെ മകളാണ്. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പത്താം ക്ലാസ് പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."