ലിനിയുടെ കുടുംബത്തിന് ഒരു കോടി നല്‍കണം
കോഴിക്കോട്: നഴ്‌സ് ലിനിയുടെ കുടുംബത്തിനു സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം നല്‍കണമെന്ന് ജനതാദള്‍ (യു.ഡി.എഫ്) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച 20 ലക്ഷം സഹായധനം തീരെ കുറഞ്ഞതാണ്. നിപാ ബാധിച്ച് മരിച്ച മുഴുവന്‍ ആളുകളുടെയും കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപ നല്‍കണം. പനി ബാധിത മേഖലയിലും ആശുപത്രികളിലും സര്‍ക്കാരും ആരോഗ്യവകുപ്പും ആവശ്യപ്പെടുന്ന രീതിയില്‍ സേവനം നടത്താന്‍ തയാറുള്ള 50 പാര്‍ട്ടി സന്നദ്ധപ്രവര്‍ത്തകരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും അവരുടെ സേവനം നല്‍കും. കേരളത്തില്‍ ആധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജനതാദള്‍(യു.ഡി.എഫ്) പ്രസിഡന്റ് ജോണ്‍ ജോണ്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ചോലക്കര, ജില്ലാ പ്രസിഡന്റ് നരേന്ദ്രന്‍ കാക്കൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."