അരുണ്‍ ജയ്റ്റ്ലിയുടെ സ്വകാര്യ സമ്പത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സ്വകാര്യ സ്വത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം 68.41 കോടിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പത്ത് ഇപ്പോള്‍ 2.83 കോടിയായാണ് കൂപ്പുകുത്തിയത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് കാരണമാണ് സമ്പത്തില്‍ ഇത്രയധികം കുറവുണ്ടായത്.
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ അരുണ്‍ ജയ്റ്റ്ലി തന്നെയാണ് ഇക്കാര്യങ്ങള്‍ പോസ്റ്റ് ചെയ്തത്. നാലു ബാങ്കുകളിലായി ഇപ്പോള്‍ ഒരു കോടി രൂപ മാത്രമാണ് അദ്ദേഹത്തിന്റെ കയ്യില്‍ അവശേഷിക്കുന്നത്. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ 3.52 കോടിയായിരുന്നു. വലിയ തുക സ്വകാര്യ കമ്പനികളില്‍ നിക്ഷേപിച്ചത് മൂലമാണ് സ്വത്തില്‍ ഇത്രയധികം കുറവുണ്ടായതെന്നാണ് ജയ്റ്റ്ലി അറിയിച്ചത്. താമസത്തിനും മറ്റു ഇടപാടുകള്‍ക്കും 2014-15 വര്‍ഷത്തേക്കാള്‍ അധികമായി ചിലവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൈവശമുള്ള പണം 95.39 ലക്ഷത്തില്‍ നിന്ന് 65.29 ലക്ഷമായും കുറഞ്ഞിട്ടുണ്ട്. തന്റെ കയ്യിലെ സ്വര്‍ണ്ണം,വെള്ളി,ഡയമണ്ട് എന്നിവയിലും മറ്റു സമ്പാദ്യത്തിലും കഴിഞ്ഞ സാമ്പത്തികവര്ഷാവസാനത്തേക്കാള് ഇപ്പോള്‍ ഉണ്ടായ കുറവുകളും വെബ്സൈറ്റിലുണ്ട്. ഇന്ത്യയുടെ ധനകാര്യ മന്ത്രിയുടെ സ്വകാര്യസ്വത്തില്‍ പൊടുന്നനെ ഉണ്ടായ കുറവില്‍ വിവാദങ്ങള്‍ ഉയരാതിരിക്കാനാണ് മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."