HOME
DETAILS

മരണവെപ്രാളത്തിലും കേരളത്തെ കൈവിടുന്ന കേന്ദ്രം

  
backup
April 06 2020 | 20:04 PM

editorial-center-kerala

 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു കൊവിഡ്- 19 എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞത് നാലു ദിവസങ്ങള്‍ക്കു മുന്‍പാണ്. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും വിലയിരുത്തലുകളെയും മറികടന്നു ലോകത്തെയാകെ കൊറോണ വൈറസ് വിഴുങ്ങിയേക്കുമോ എന്ന ആശങ്കയാണിപ്പോള്‍ ഉള്ളത്.
ഇതിനകം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞ രോഗം ഏതാണ്ട് 70,000ല്‍ കൂടുതല്‍ മനുഷ്യരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മതിയായ ചികിത്സ കിട്ടാതെ ഇറ്റലിയിലെ വീടുകളില്‍ എത്രയോ പേര്‍ മരിച്ചുകിടക്കുന്നു. അവരുടെ യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. അമേരിക്കയിലെ സ്ഥിതി രണ്ടുമൂന്നു ദിവസത്തിനകം അതീവ ഗുതരമായിത്തീരുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ന്യുയോര്‍ക്കില്‍ അതിപ്പോള്‍ യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു.


ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലൊരു പ്രതിസന്ധി നേരിടേണ്ടിവന്നിട്ടില്ലെന്ന് ഗുട്ടറസ് തറപ്പിച്ചു പറയുമ്പോള്‍ ജനജീവിതത്തെ ഇത്രമേല്‍ സാരമായി ബാധിച്ച, വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയ ഇതുപോലൊരു ദുരിതകാലം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല എന്ന യാഥാര്‍ഥ്യമാണ് വെളിപ്പെടുന്നത്.
ഇതേത്തുടര്‍ന്ന് അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത വലിയൊരു സാമ്പത്തികത്തകര്‍ച്ചയിലേക്കാണ് ലോകം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തവിധം വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും ലോകം വിധേയമായിരിക്കുന്നു. അടച്ചുപൂട്ടിയ, ചലനമറ്റ ഒരു ലോകമാണ് ഇപ്പോള്‍ നിസ്സഹായരായ ജനതയ്ക്കു മുന്നിലുള്ളത്.


ഈ ഗുരുതര പ്രതിസന്ധിയെ തരണംചെയ്യാന്‍ ലോകം തലപുകയ്ക്കുമ്പോള്‍ ഇന്ത്യ കിണ്ണത്തില്‍ മുട്ടിയും പടക്കം പൊട്ടിച്ചും പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തിയും രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയാണ്. കൊറോണ വൈറസിനെതിരേയുള്ള ഇന്ത്യന്‍ ജനതയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ് പ്രകടിപ്പിക്കാനായിരുന്നു ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ജനം അതു പൂര്‍ണമായി സ്വീകരിച്ചു. ഇതിനു പിറകെ സാമ്പത്തികസഹായ പദ്ധതികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. അതുണ്ടായില്ല. പിന്നീട് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ബാല്‍ക്കണിയില്‍ വന്നു കിണ്ണത്തില്‍ മുട്ടാന്‍ പറഞ്ഞു. ജനങ്ങള്‍ അതു പാട്ടുംപാടി ഏറ്റെടുത്തു തെരുവിലൂടെ കിണ്ണത്തില്‍ മുട്ടിക്കൊണ്ട് കൂട്ടംകൂട്ടമായി നടന്നുപോയി ലോക്ക് ഡൗണിന്റെ പൂട്ടു തന്നെ പൊട്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതിനു ജനങ്ങള്‍ വീടുകളില്‍ ലൈറ്റണച്ച് ചെരാതുകള്‍ തെളിയിച്ച് ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയും പലരും ശിരസാവഹിച്ചു.
പന്തം കൊളുത്തി തെരുവിലൂടെ കൂട്ടംകൂട്ടമായി പ്രകടനം നടത്തിയാണ് അവരില്‍ പലരും പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നടപ്പിലാക്കിയത്. കൊറോണയോട് കടന്നുപോകാന്‍ പലരും മുദ്രാവാക്യങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ അടുത്ത അഭ്യര്‍ഥനയ്ക്കു ചെവിയോര്‍ക്കുകയാണിപ്പോള്‍ ഇന്ത്യന്‍ ജനത.


നമ്മള്‍ തെരുവില്‍ കിണ്ണം മുട്ടിയും പന്തം കൊളുത്തി പ്രകടനം നടത്തിയും സമയം പോക്കിയപ്പോള്‍ മറ്റു പല രാഷ്ട്രങ്ങളും അവരുടെ തെരുവുകളും കെട്ടിടങ്ങളും അണുവിമുക്തമാക്കാന്‍ ഭഗീരഥപ്രയത്‌നം നടത്തുകയായിരുന്നു. സാമ്പത്തിക ഉത്തേജക പദ്ധതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.


രാജ്യം അനിതരസാധാരണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ ജനത ഒറ്റക്കെട്ടായി നിന്ന് അത്തരം പ്രതിസന്ധികളെ അതിജീവിക്കുക എന്നത് സാധാരണമാണ്. എന്നാല്‍ ഈ പ്രതിസന്ധി കാലത്തും ഇന്ത്യയില്‍ ഒരു സമുദായത്തിനു നേരെ വിദ്വേഷം ജനിപ്പിക്കുന്ന നീക്കങ്ങളാണ് ഭരണകൂടത്തില്‍ നിന്നും രാജ്യം ഭരിക്കുന്ന ബി.ജെ.പിയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തു കൊറോണ വൈറസ് വ്യാപിപ്പിച്ചത് തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനമാണെന്ന മട്ടിലാണ് പ്രചാരണം. വലിയൊരു വിഭാഗം മാധ്യമങ്ങളും ഈ പ്രചാരണത്തിന്റെ ഭാഗമായി. കുംഭമേളകളും മറ്റെല്ലാ ഉത്സവങ്ങളും ബോധപൂര്‍വം ഇതിനിടെ തമസ്‌കരിക്കപ്പെടുകയും ചെയ്തു.


കേന്ദ്ര സര്‍ക്കാരിനോടുള്ള എല്ലാ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പടി പാലിച്ചുകൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.


കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവുമധികം രോഗബാധിതരുണ്ടായിരുന്ന സംസ്ഥാനം കേരളമായിരുന്നു. ജനതാ കര്‍ഫ്യൂവില്‍ പങ്കെടുത്തും കിണ്ണത്തില്‍ മുട്ടിയും തിരി തെളിയിച്ചും സംസ്ഥാന സര്‍ക്കാര്‍ പരമാവധി കേന്ദ്ര സര്‍ക്കാരിനോടു സഹകരിച്ചിട്ടും നല്ല വാക്കുകള്‍ ഇഷ്ടം പോലെ ചൊരിഞ്ഞുതരികയല്ലാതെ കാര്യമായ സാമ്പത്തിക സഹായമൊന്നും ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിനു ലഭിച്ചില്ല.
ഒരു കോടി ജനസംഖ്യയുള്ള ഉത്തരാഖണ്ഡില്‍ 16 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ക്കു കേന്ദ്രം നല്‍കിയത് 468 കോടി രൂപയാണ്. 65 ലക്ഷം ജനസംഖ്യയുള്ള ഹിമാചല്‍ പ്രദേശില്‍ ആറു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവര്‍ക്കു നല്‍കിയത് 204 കോടി. മഹാരാഷ്ട്രയ്ക്ക് 1,611 കോടി. ഉത്തര്‍പ്രദേശിന് 900 കോടി. ഒഡീഷയ്ക്ക് 800 കോടി. ബിഹാറിന് 700 കോടി. ഇതിനൊക്കെ പുറമെ മഹാകുംഭമേളയ്ക്ക് 375 കോടി.
എന്നാല്‍ 3.4 കോടി ജനസംഖ്യയുള്ള കേരളത്തിനു നല്‍കിയതാകട്ടെ വെറും 157 കോടി. മറ്റെല്ലാ വരുമാനവും നിലച്ച കേരളത്തോട് കുറേക്കൂടി അനുഭാവപൂര്‍വം പെരുമാറേണ്ട ഈ സന്ദര്‍ഭത്തെ രാഷ്ട്രീയ പക പോക്കലിനുള്ള അവസരമായാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ പ്രവൃത്തി.


ഇത്തരമൊരു ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രത്തില്‍ നിന്ന് ന്യായമായ സഹായം നേടിയെടുക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മുന്നോട്ടുവരേണ്ടതായിരുന്നു. എന്നാല്‍ ഒരൊറ്റ ബി.ജെ.പി നേതാവും ഇതുവരെ കേരളത്തിനു വേണ്ടി ഒരക്ഷരം മിണ്ടിയിട്ടില്ല. അതേസമയം ലോക്ക് ഡൗണ്‍ പരാജയപ്പെടുത്താനെന്നവണ്ണം കോഴിക്കോട്ടു നിന്ന് തിരുവനന്തപുരം വരെ കാറില്‍ സഞ്ചരിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ഈ ആപല്‍ഘട്ടത്തില്‍ കേരളത്തിനു വലിയൊരു 'സഹായം' നല്‍കുകയുമുണ്ടായി. ചുരുക്കത്തില്‍ കേരളം മരണവെപ്രാളം കാട്ടിയാല്‍ പോലും രാഷ്ട്രീയപ്പക മൂത്ത കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ നിന്നും സഹായമൊന്നും പ്രതീക്ഷിക്കേണ്ടെന്നര്‍ഥം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  a few seconds ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  24 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  33 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  38 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago