വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആന്ധ്രാ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: നഗരത്തിലെ സ്കൂളില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആന്ധ്രയിലെ തിരുപ്പതി സ്വദേശി റഹ്മത്തുല്ല (27) അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്കൂളില്‍നിന്ന് പ്ലസ്ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെണ്‍കുട്ടിയെയും തിരുപ്പതിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയത്.
എസ്. ഐമാരായ ജി. പുഷ്പകുമാര്‍, ജോബി ജോര്‍ജ്, എ.എസ്.ഐ എസ്. ഷിബു, സി.പി.ഒ ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."