പദ്ധതി നിര്‍വഹണം; കോട്ടക്കല്‍ നഗരസഭ സംസ്ഥാനത്ത് ഒന്നാമത്
കോട്ടക്കല്‍: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കോട്ടക്കല്‍ നഗരസഭക്ക് വീണ്ടും സംസ്ഥാനത്ത് ഒന്നാം സ്ഥാനം. 2016-17 വര്‍ത്തെ പദ്ധതി നിര്‍വഹണത്തിലും കോട്ടക്കല്‍ നഗരസഭ സംസ്ഥാനത്ത് ഒന്നാമതെത്തി. തുടര്‍ച്ചയായി രണ്ട് തവണ 100 ശതമാനം പദ്ധതിക്ക് തുക ചെലവഴിച്ച നഗരസഭയെന്ന ബഹുമതി നേരത്തെ ലഭിച്ചിരുന്നു.
കഴിഞ്ഞ ആറുമാസം നഗരസഭക്ക് സെക്രട്ടറി ഇല്ലായിരുന്നിട്ടും സംസ്ഥാനത്ത് ഒന്നാമതെത്തിയതാണ് ശ്രദ്ധേയം.വികസനത്തില്‍ പ്ലാന്‍ ഫണ്ട് 100 ശതമാനം വിനിയോഗിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയെന്ന ക്രെഡിറ്റ് കോട്ടക്കലിനാണ്. കൂടാതെ സമ്പൂര്‍ണ ശുചിമുറി കൈവരിച്ചതും തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനം ഒഴിവാക്കപ്പെട്ടതുമായ ആദ്യ നഗരസഭയായി കോട്ടക്കലിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്വന്തം പദ്ധതിയായ ഗ്രീന്‍, ക്ലീന്‍, റീചാര്‍ജിങ് ഒട്ടേറെ ശ്രദ്ധ നേടി. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് റീചാര്‍ജിങും മാലിന്യ നിര്‍മ്മാര്‍ജനം വഴി ക്ലീന്‍ കോട്ടക്കലും ജൈവ പച്ചക്കറികളും പച്ചപ്പുകളും നിലനിര്‍ത്തി ഗ്രീന്‍ കോട്ടക്കലുമാണ് നഗരസഭ വികസന രംഗത്ത് ശാസ്ത്രീയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.
ഭവനശ്രീ പദ്ധതിയിലൂടെ വീട് നിര്‍മിക്കാനായതും വയോമിത്രം, കിടപ്പിലായവര്‍ക്ക് സ്‌നേഹസംഗമം എന്നിവയും മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് എന്നിവക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതും ഭരണസമിതിയുടെ നേട്ടമാണ്.
ഭിന്ന ശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, മുച്ചക്ര വാഹന വിതരണം, സൗജന്യ ചികിത്സക്കായി രണ്ട് ഡയാലിസിസ് മെഷീന്‍ എന്നിവ തയ്യാറാക്കി. സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ടാബ്‌ലറ്റ് നല്‍കി ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തി. ശോച്യാവസ്ഥയിലായ മാര്‍ക്കറ്റ് ഇന്റര്‍ലോക്ക് വിരിച്ച് മനോഹരമാക്കിക്കഴിഞ്ഞു.
മുഴുവന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കും കിറ്റ് വിതരണം, കാക്കണം കാക്കാത്തോട് ശുചീകരണം എന്നിവ ജനപ്രിയ പദ്ധതികളായി. വരും വര്‍ഷങ്ങളില്‍ കോട്ടക്കലിന്റെ സമഗ്രമായ വികസന മുന്നേറ്റങ്ങളും ഒട്ടേറെ മാതൃകാ പദ്ധതികളും നടപ്പിലാക്കി കോട്ടക്കലിനെ ഹൈടെക് നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ കെ.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."