ലോക്ക് ഡൗണ്‍ തണുപ്പിച്ച് വേനല്‍മഴ; കൂടുതല്‍ ആലപ്പുഴയിലും കോഴിക്കോട്ടും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനൊപ്പം വേനല്‍ച്ചൂട് കൂടിയെത്തിയപ്പോള്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസമേകി വേനല്‍മഴ. ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നയിടങ്ങളിലൊക്കെയും മഴയെ തുടര്‍ന്ന് താപനില കുറഞ്ഞിട്ടുണ്ട്.
ഇന്നലെ ആലപ്പുഴ ജില്ലയിലെ മാങ്കൊമ്പിലും കോഴിക്കോട് കൊയിലാണ്ടിയിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ ആറു സെ. മീ വീതം മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും കോട്ടയം കോഴയിലും അഞ്ചു സെ. മീ വീതവും കാഞ്ഞിരപ്പള്ളി, മൂന്നാര്‍, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നാലു സെ. മീ വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 39.4 ഡിഗ്രി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 39 ഡിഗ്രിവരെ ഉയര്‍ന്ന തൃശൂരിലെ വെള്ളാനിക്കരയില്‍ താപനില 36.9 ഡിഗ്രി ആയി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."