സമുദ്ര ശാസ്ത്രജ്ഞന്‍ പ്രൊഫ. ട്രെവര്‍ പ്ലാറ്റ് അന്തരിച്ചു
കൊച്ചി: പ്രമുഖ സമുദ്രശാസ്ത്രജ്ഞനും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് ഫെല്ലോയുമായിരുന്ന പ്രൊഫ. ട്രെവര്‍ ചാള്‍സ് പ്ലാറ്റ് (78) അന്തരിച്ചു.
ലണ്ടനിലെ യു.കെ റോയല്‍ സൊസൈറ്റി ഫെല്ലോ (എഫ്.ആര്‍.എസ്) ആയ ഇദ്ദേഹം വിദേശ ശാസ്ത്ര പ്രതിഭകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്‌റു സയന്‍സ് ഫെലോഷിപ്പ് ലഭിച്ചതിന് ശേഷമാണ് 2014 മുതല്‍ സി.എം.എഫ്.ആര്‍.ഐയുടെ ഭാഗമാകുന്നത്.
ഇക്കോളജിക്കല്‍ ഓഷ്യാനോഗ്രാഫി, റിമോട്ട് സെന്‍സിങ് മേഖലകളിലെ ഗവേഷണങ്ങളില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം കടലിലെ പ്ലവകങ്ങളുടെ ഉല്‍പാദനക്ഷമത കണ്ടെത്താനുള്ള മോഡല്‍ വികസിപ്പിച്ചതിലൂടെ ലോക ശ്രദ്ധ നേടിയിരുന്നു.
കാനഡയിലെ ബെഡ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, യൂനിവേഴ്‌സിറ്റി ഓഫ് ടൊറോന്റോ, യു.കെയിലെ പ്ലിമത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായി ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി തലവന്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, എമിററ്റസ് സയന്റിസ്റ്റ്, പ്രൊഫസേറിയല്‍ ഫെല്ലോ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.കെയില്‍ പ്ലിമത് മറൈന്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് സി.എം.എഫ്.ആര്‍ഐയിലെത്തുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയുടെ കൊച്ചി കേന്ദ്രത്തില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."