HOME
DETAILS

'അല്ലാഹുവിന് സ്തുതി', എം.എല്‍.പി  വണ്‍ ഇനി കോക്കോടന്‍ മറിയക്കുട്ടി

  
backup
April 07 2020 | 00:04 AM

%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2
 
മഞ്ചേരി:'അല്ലാഹുവിന് സ്തുതി, മാരകമായ രോഗം നല്‍കി ആരെയും പരീക്ഷിക്കാതിരിക്കട്ടെ. എല്ലാവരും സഹായിച്ചു. നല്ല സ്‌നേഹമാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. സര്‍ക്കാറിന് പ്രത്യേകം നന്ദിയുണ്ട് '. കൊവിഡില്‍ നിന്ന് മുക്തി നേടി വീട്ടിലെത്തിയ മറിയക്കുട്ടി വിതുമ്പിക്കൊണ്ട് പറഞ്ഞു. 
     മലപ്പുറം ജില്ലയില്‍ ആദ്യമായി കൊവിഡ് -19 സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം ശാന്തിനഗര്‍ കോക്കോടന്‍ മറിയക്കുട്ടി (50) രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്നലെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇന്നലെ രാവിലെ 10നായിരുന്നു മറിയക്കുട്ടിക്കുള്ള യാത്രയയപ്പ് ചടങ്ങ്. 24 ദിവസം തനിച്ച് ജീവിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മറിയക്കുട്ടി ആദ്യമൊന്ന് പുഞ്ചിരിച്ചു. പിന്നീട് കണ്ണുകള്‍ നിറഞ്ഞു. ഒന്നുകൂടെ തിരിഞ്ഞുനോക്കി, മനസില്‍നിറഞ്ഞ നന്ദിയോടെ. കൂടെ പ്രാര്‍ഥനയും.  വീല്‍ചെയറില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറുമ്പോള്‍ എല്ലാവരോടുമായി കൈവീശി നന്ദി പറഞ്ഞു. സര്‍വിസില്‍നിന്ന് പിരിയുന്ന സഹപ്രവര്‍ത്തകരെ യാത്രയയക്കുന്ന പ്രതീതിയായിരുന്നു ആശുപത്രി ജീവനക്കാര്‍ക്ക്. നിറകണ്ണുകളോടെ കൈയടിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും അവര്‍ മറിയക്കുട്ടിയെ യാത്രയാക്കി. സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രേഖപ്പെടുത്തിയ എം.എല്‍.പി വണ്‍  ഇന്നലെ മുതല്‍ കോക്കോടന്‍ മറിയക്കുട്ടിയായി. 
മറിയക്കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് മുതല്‍ അടച്ചിട്ട ശാന്തിനഗറിലെ വീട് ഇന്നലെയും തുറന്നില്ല. ആംബുലന്‍സ് നേരെ പോയത് ചെറുകോടുള്ള  മകളുടെ ഭര്‍തൃവീട്ടിലേക്ക്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം 14 ദിവസത്തെ നീരീക്ഷണത്തിന് ഇവിടെ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്‍പതിന് ഉംറ കഴിഞ്ഞെത്തിയ ഇവരെ 13നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 16ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവരുമായി അടുത്ത് ഇടപഴകിയിരുന്ന ബന്ധുക്കള്‍ക്കും അയല്‍വീടുകളിലുള്ളവര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. മികച്ച പരിചരമാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറിയക്കുട്ടി രോഗമുക്തി നേടിയതോടെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍  കഴിയുന്നവരുടെ എണ്ണം 11 ആയി. അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, പ്രിന്‍സിപ്പല്‍ എം.പി ശശി, സൂപ്രണ്ട് ഡോ.കെ.വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാല്‍, കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.ഷിനാസ് ബാബു എന്നിവര്‍ യാത്രയാക്കി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago