സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഈ മാസം മുതല്‍ പുതുക്കിയ ശമ്പളം
കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 2018 ഏപ്രില്‍ 23ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള പുതുക്കിയ മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ ഈ മാസം മുതല്‍ നടത്താനിരുന്ന സമരം ഒഴിവാക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയില്‍ ധാരണയായി. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ഈ മാസം മുതല്‍ നല്കാന് തീരുമാനമായി.
കുടിശ്ശിക സംബന്ധിച്ച് ജൂലൈ മാസം ആദ്യവാരം ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ജില്ലാ ലേബര്‍ ഓഫിസര്‍ ടി.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റുകളെ പ്രതിനിധീകരിച്ച് ടി.കെ പുരുഷോത്തമന്, ഡോ. ബനവന് ജോസഫ്, ടി.ഒ.വി ശങ്കരന് നമ്പ്യാര്‍ എന്നിവരും യൂനിയനുകളെ പ്രതിനിധീകരിച്ച് വി.വി ബാലകൃഷ്ണന്, എന്‍.എം പുരുഷോത്തമന്, മുഹമ്മദ് ഷിഹാബ്, ലിബിന് തോമസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."