വ്യാപാരിയെ കൊന്ന് ചടയമംഗലത്ത് ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതി പിടിയില്‍
നേമം: നേമം പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കല്ലിയൂര്‍ സ്വദേശിയായ അശോകനെ (47) കൊന്ന് ചടയമംഗതത്ത് ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതിയെ നേമം പൊലിസ് ഇന്നലെ പിടികൂടി.
ആറ്റിപ്ര വില്ലേജിലെ ഊരുവിളാകം പുരയിടത്തില്‍ ചന്ദ്രന്റെ മകന്‍ അനീഷ് (26) ആണ് പിടിയിലായത്. കേസില്‍ നേരത്തെ മൂന്നു പേര്‍ പിടിയിലായിരുന്നു. നേമം പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കല്ലിയൂരില്‍നിന്നും കഴിഞ്ഞ ഏപ്രില്‍ 10ന് കാണാതായ
കല്ലിയൂര്‍ വിവേകാനന്ദ നഗറിലെ കല്‍പതാരുവില്‍ അശോകന്റെ (47) മൃതദേഹം ഏപ്രില്‍ 24ന് പുലര്‍ച്ചെ ചടയമംഗലം പൊലിസ്‌സ്റ്റേഷന്‍ പരിധിയിലെ ആയൂര്‍ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചടയമംഗലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. നേമം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിന്റെ അന്വേഷണം പുരോഗമിക്കവേ അശോകന്റെ ബന്ധുക്കള്‍ അശോകനെ തിരിച്ചറിയു
കയും അവര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.
പിടിയിലായ പ്രതികള്‍ പൂന്തുറ ബൈപാസ് റോഡില്‍വച്ച് അശോകനെ ഫോണില്‍ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് കാറില്‍ കയറ്റി വഴിമധ്യേ മര്‍ദിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ആയൂര്‍ പാലത്തിനു സമീപം റോഡരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവില്‍ കഴിഞ്ഞ അഞ്ചാം
പ്രതിയായ അനീഷിനെ കഴിഞ്ഞദിവസം വെഞ്ഞാറുംമൂട് മരുതുംമൂട്ടില്‍ വച്ച് പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേമം സി.ഐ ആര്‍. സുരേഷി ന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. പിടികൂടിയ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അഞ്ചാം പ്രതിയായ അനീഷിനെ ഇന്നലെ നെയ്യാറ്റിന്‍കര ടേന്‍പററി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ സി.ഐ ആര്‍.സുരേഷിനു പുറമെ നേമം എസ്.ഐ ശിവകുമാര്‍, എ.എസ്.ഐ സുരേഷ്‌കുമാര്‍, എസ്.സി.പി.ഒമാരായ രാധാകൃഷ്ണന്‍, ജയകുമാര്‍, സാബുചന്ദ്രന്‍, ഗിരി, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."