എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമദാന്‍ പ്രഭാഷണം
കാസര്‍കോട്:'ആസക്തിക്കെതിരേ ആത്മസമരം' എന്നീ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമദാന്‍ കാംപയിന്റെ ഭാഗമായി ജില്ലാ എസ്.കെ.എസ്.എസ്.എഫ് ജൂണ്‍ രണ്ടു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഗ്രൗണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ സംഘടിപ്പിച്ച ജില്ലാതല റമദാന്‍ പ്രഭാഷണം മജ്‌ലിസുന്നൂര്‍ സദസോടെ സമാപിച്ചു.
സമാപന ദിന ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ റമദാനില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം തുടര്‍ ജീവിതത്തിലും പകര്‍ത്താന്‍ വിശ്വാസികള്‍ തയാറാവണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പിക്കാന്‍ റമദാന്‍ മാസത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സഹജീവികളുടെ അവശതകള്‍ കണ്ടെത്തി അവര്‍ക്കിടയില്‍ ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല ഹാജി അധ്യക്ഷനായി. മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും ചെറുമോത്ത് ബഷീര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
താജുദ്ദീന്‍ ദാരിമി പടന്ന, സി.കെ.കെ മാണിയൂര്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി കജ, ഷറഫുദ്ധീന്‍ കുണിയ, ലത്തീഫ് ഖത്തര്‍, സിദ്ധിഖ് കന്നിയടുക്കം,മുഹമ്മദ് കുഞ്ഞി ശ്രീബാഗിലു, സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര, അബൂബക്കര്‍ തങ്ങള്‍ മുട്ടത്തോടി, സി.എ അബ്ദുല്ല കുഞ്ഞി ചാല, അബ്ദുല്‍ ഖാദര്‍ സഅദി, സലാം ഫൈസി പേരാല്‍, സ്വാദിഖ് മൗലവി ഓട്ടപടവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."