വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം പരിഹരിക്കാത്ത വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പൂതാടി പഞ്ചായത്തംഗം ബൈജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പൂതാടി പഞ്ചായത്തിലെ വാകേരി, മൂടകൊല്ലി, ചപ്പകൊല്ലി എന്നീ പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടാവുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പരിഹാരിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി പ്രദേശങ്ങളില്‍ ഉണ്ടാവുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവിനുള്ളില്‍ വന്യമൃഗ ആക്രമണത്തില്‍ നിരവധി മനുഷ്യജീവനുകളാണ് നഷ്ടമായത്. അടുത്തിടെയായി അതിരൂക്ഷമായ വന്യമൃഗശല്യമാണ് പ്രദേശങ്ങളില്‍ ഉണ്ടാകുന്നത്.
പകല്‍ സമയങ്ങളില്‍ പോലുംപുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ വാകേരി, മൂടക്കൊല്ലി, കക്കടം, പഴുപ്പത്തൂര്‍, കട്ടയാട്, സത്രംകുന്ന് വരെയുള്ള പത്തര കിലോമീറ്റര്‍ ഭാഗത്ത് വന്യമൃഗശല്യത്തിന് ശാശ്വത പിരിഹാരം ഉണ്ടാവണമെന്നും ഇതിനായി വനാതിര്‍ത്തിയില്‍ റെയില്‍ഫെന്‍സിങ് അടിയന്തരമായി സ്ഥാപിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്നും ബൈജു പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ നിരാഹരസമരത്തിന് പിന്തുണമായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."