പ്രധാനമന്ത്രിയോട് സംവദിച്ച് മലപ്പുറത്തെ വീട്ടമ്മമാര്‍
പി.എം.എ.വൈ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അവലോകനത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രിയുമായി സംവദിച്ചത്
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അവലോകനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ വീട്ടമ്മമാര്‍. ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അവലോകനത്തോടൊപ്പമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുണഭോക്താക്കളുടെ സംഗമവും സംവാദവുമൊരുക്കിയത്. ജില്ലയിലെ മുപ്പതോളം ഗുണഭോക്താക്കള്‍ക്കാണ് മലപ്പുറത്തെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിനായി അവസരമൊരുക്കിയത്.
നഗരസഭകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊണ്ടോട്ടിയിലെ 15ഉം, വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 പേരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
വര്‍ഷങ്ങളായി ഓലഷെഡില്‍ താമസിച്ചിരുന്ന തന്നെ പദ്ധതിക്കായി തെരഞ്ഞെടുത്ത് എട്ട് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് വീട് സ്വന്തമാക്കി തന്ന പദ്ധതിയോടും അധികൃതരോടും നന്ദിയുണ്ടെന്ന് കൊണ്ടോട്ടിയിലെ ഗുണഭോക്താക്കളിലൊരാളായ നുസൈബ പറഞ്ഞു.
ഗുണഭോക്താക്കളോടൊപ്പം കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, സ്ഥിരംസമിതി ചെയര്‍മാന്‍ എ. മുഹമ്മദ് ഷാ മാസ്റ്റര്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ.കെ ആയിഷാബി, കൗണ്‍സിലര്‍മാരായ യു.കെ മമ്മദിശ, പി. സൈതലവി, കെ.സി ഷീബ, പി. സുഹ്‌റാബി, ശാഹിദ കോയ, നാനാക്കല്‍ അസ്മാബി, പി. മിനിമോള്‍, പി.എ.യു ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ജില്ലാ തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."