വളവന്നൂര്‍ ഗവ.സി.എച്ച്.സിയില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങും
പുത്തനത്താണി: ജനകീയ പങ്കാളിത്തതോടെ വളവന്നൂര്‍ ഗവ. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡയാലിസ് കേന്ദ്രം തുടങ്ങും. വളവന്നൂര്‍, കല്പകഞ്ചേരി പഞ്ചായത്തുകളിലെ കിഡ്നി രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്. ഇതിനായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി 25 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ അസ്ലം സ്മാരക ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഇതിലേക്കാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ നല്‍കും. ആറു മെഷീനുകള്‍ വിവിധസ്ഥാപനങ്ങളും വ്യക്തികളും ഇതിനകം സ്പോണ്സര് ചെയ്തു കഴിഞ്ഞു. വര്‍ഷം തോറും 50 ലക്ഷം രൂപയാണ് ചെലവു കണക്കാക്കുന്നത്. ആശുപത്രിയുടെ താഴത്തെ നിലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പൊതു ജനങ്ങളില്‍ നിന്നും വിഭവ സമാഹരണത്തിലൂടെയാണ് ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം നടത്തുക. ഇതിനായി എ.പി അബ്ദുസമദ് (ചെയര്മാന്), കുറുക്കോളി മൊയ്തീന് (കണ്‍വീനര്‍), ഡോ.ജമാല്‍ മുഹമ്മദ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."