'ജോബിന് വേണ്ടത് വീഴാതെ നടക്കാന്‍ ഒരു വഴി മാത്രമാണ് ' മന്ത്രി പറഞ്ഞിട്ടും റോഡ് നിര്‍മിക്കാതെ പഞ്ചായത്ത് അധികൃതര്‍
കേണിച്ചിറ: അംഗപരിമിതനായ യുവാവിന്റെ വീട്ടിലേക്ക് റോഡ് നിര്‍മിക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ അവഗണന തുടരുന്നതായി പരാതി. ഇതിനെതിരേ പൂതാടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് ഇരുളം ചാത്തം കോട്ട് വീട്ടില്‍ ജോബിന്‍ സി ജോര്‍ജ്ജും കുടുംബവും. വര്‍ഷങ്ങളായി ഈ ആവശ്യവുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരമില്ലാതായതോടെയാണ് ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത ജോബിനും കുടുംബവും സമരത്തിനിറങ്ങിയത്.
2013ല്‍ മുഖ്യമന്തിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് വഴി നിര്‍മിച്ച നല്‍കാന്‍ ഉത്തരവ് നല്‍കിയെങ്കിലും നിര്‍മാണം നടന്നിരുന്നില്ല. തുടര്‍ന്ന് 2015ല്‍ വീണ്ടും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കുകയും പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട അധികാരികളെ കൊണ്ട് 2.5 ലക്ഷം രൂപ ചെലവില്‍ റോഡിനാവിശ്യമായ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ റോഡ് നിര്‍മാണം എസ്റ്റിമേറ്റില്‍ ഒതുങ്ങി.
റോഡിനാവിശ്യമായ സ്ഥലം പഞ്ചായത്തിന് എഴുതികൊടുക്കണമെന്ന ഭരണസമിതിയെടുത്ത തീരുമാനത്തെ തുടര്‍ന്ന് ജോബിനും കുടുംബവും റോഡിനാവിശ്യമായി സ്ഥലം വിട്ടുകൊടുക്കുന്നതിനവശ്യമായ രേഖ വില്ലേജ് ഓഫിസര്‍ക്ക് കൊടുത്തെങ്കിലും അധികൃതര്‍ വീണ്ടും തടസവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് ജോബിന്റെ പിതാവ് ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ലോക വികലാംഗദിനത്തില്‍ ജോബിനും കുടുംബവും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഇടപെടുകയും മന്ത്രി കെ.ടി ജലീല്‍ ഇവര്‍ക്ക് എത്രയും വേഗം റോഡ് നിര്‍മിച്ചുനല്‍കാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഇവരുടെ വീട്ടിലെത്തി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും റോഡ് ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. മന്ത്രി, എം.എല്‍.എ, കലക്ടര്‍ തുടങ്ങിയവര്‍ റോഡ് നിര്‍മിക്കാനാവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ ഇപ്പോഴും അലംബാവം തുടരുകയാണ്. റോഡിനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ പരാതിക്കാര്‍ തയാറാകാത്തതാണ് പ്രവൃത്തി വൈകാന്‍ ഇടയാക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വികലാംഗ ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഭിന്നശേഷിക്കാരനായ ജോബിന്റെ അവകാശം നിഷേധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."