HOME
DETAILS

കൊവിഡ്-19: ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു; രോഗം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍

  
backup
April 08, 2020 | 2:22 AM

national-14-month-old-dies-of-covid-19-in-gujarats-jamnagar-2020

അഹമ്മദാബാദ്: ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ജമുനാനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.

ഏപ്രില്‍ അഞ്ചിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടി അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.
ഇരുവരും ഇതുവരെ രോഗലക്ഷണമൊന്നും കാണിച്ചിട്ടില്ല. ഇവര്‍ ക്വാറന്റൈനില്‍ തുടരുകയാണ്. ഇവര്‍ എവിടേയും യാത്ര പോയിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടിക്ക് രോഗം പകര്‍ന്നത് എവിടെനിന്നെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ഗുജറാത്തില്‍ കൊവിഡ് 19 ല്‍ മരിക്കുന്ന ഏറ്റവും പ്രായം
കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്. ഇവരുടെ ഗ്രാമം മുഴുവന്‍ പൂര്‍ണ ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

175 കേസുകളാണ് ഗുജറാത്തില്‍ സ്ഥിരീകരിച്ചിട്ടുളളത്. 16 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  9 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  9 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  9 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  9 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  9 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  9 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  9 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  9 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  9 days ago