HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാകും: ബി.ജെ.പി സ്ഥാനാര്‍ഥി
backup
April 01 2017 | 21:04 PM
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ്. മലപ്പുറം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. താന്‍ വിജയിച്ചാല്‍ മുത്വലാഖിനെതിരേ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും. ബീഫ് നിരോധനത്തിന്റെ പേരില്‍ ബി ജെ പിക്കെതിരേ നടത്തുന്നതു വ്യാജ പ്രചാരണമാണ്. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചു ചാകുന്നയുടെ ഇറച്ചി വില്പന നടത്തിയ അനധികൃത കടകളാണ് പൂട്ടിച്ചത്. ഇഷ്ടഭക്ഷണം കഴിക്കുന്നതിനു പാര്‍ട്ടി എതിരല്ല.
വിജയിച്ചാല്‍ ഇവിടെയും നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നു കുറഞ്ഞ വിലയ്ക്കു ബീഫ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."