300 കടലാസ് കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിലായുള്ള 300 കടലാസ് കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ്, പട്‌ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വര്‍, ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെ കമ്പനികളിലാണ് റെയ്ഡ് നടത്തിയത്.
നോട്ട്പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചുനല്‍കിയതായി പരാതികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തിയത്.
നോട്ട് പിന്‍വലിക്കലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സി.ബി.ഐയും സാമ്പത്തിക സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിച്ചു വരികയായിരുന്നു. വന്‍ തുക നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. 50 ബാങ്കുകളില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
അസാധു നോട്ടുകളുടെ കൈമാറ്റം അനുവദിച്ചിരുന്ന സമയത്ത് വലിയ തുകയുടെ പണമിടപാട് നടന്നിട്ടുണ്ടെന്ന് കമ്പനികള്‍ക്കെതിരേ ആരോപണമുണ്ട്. റെയ്ഡിനിടയില്‍ ഇത്തരം കമ്പനി ഉടമകളില്‍ നിന്നും ശേഖരിച്ച രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കമ്പനികള്‍ വെളുപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
നോട്ടു നിരോധന കാലത്ത് കമ്പനികളെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തി നടപടിയെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് റെയ്‌ഡെന്നാണ് വിവരം.
അനധികൃത പണമിടപാട് തടയുന്ന നിയമം, വിദേശ വിനിമയ മാനേജ്‌മെന്റ് നിയമം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."