സിറിയന്‍ അഭയാര്‍ഥി പ്രവാഹം ലബനാനില്‍ ആഭ്യന്തരയുദ്ധം സൃഷ്ടിച്ചേക്കുമെന്ന് ഹരീരി
ബൈറൂത്ത്: സിറയിയില്‍നിന്നുള്ള ക്രമാതീതമായ അഭയാര്‍ഥി പ്രവാഹം ലബനാന്റെ സാമൂഹികസ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി. 1.5 കോടിയോളം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാകുകയാണെന്നും ഇത് ആഭ്യന്തരയുദ്ധത്തിനു കാരണമായേക്കാമെന്നും ഹരീരി പറഞ്ഞു.
കഴിഞ്ഞ ദിവസം വിദേശമാധ്യമങ്ങള്‍ക്കായി നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഹരീരി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഭയാര്‍ഥി ക്യാംപുകളില്‍ സഞ്ചരിച്ചാല്‍ സിറിയക്കാരും ലബനാന്‍ പൗരന്മാരും തമ്മിലുള്ള ബന്ധം വഷളായിവരുന്നതായി കാണാനാകും. ഇത് ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമോയെന്ന് പേടിക്കുകയാണ്. അഭയാര്‍ഥികളുടെ ആവശ്യത്തിനായി ലബനാന്‍ ലോകരാഷ്ട്രങ്ങളുടെ എല്ലാ അര്‍ഥത്തിലുമുള്ള സഹായം തേടുകയാണെന്നും സഅദ് അല്‍ ഹരീരി പറഞ്ഞു.
സിറിയയില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അയല്‍രാജ്യമായ ലബനാനിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ കാല്‍ ശതമാനത്തോളമായിട്ടുണ്ട്. ഇവരില്‍ പലരും ലബനാനില്‍ പലയിടങ്ങളിലായുള്ള അഭയാര്‍ഥി ക്യാംപുകളില്‍ മതിയായ ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ചുകഴിയുകയാണ്. അഭയാര്‍ഥികള്‍ രാജ്യത്ത് കാലാകാലത്തേക്ക് താവളമാക്കുമെന്ന് ഭയന്ന് ഇവര്‍ക്കായി ലബനാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ക്യാംപുകള്‍ സജ്ജമാക്കാനും സന്നദ്ധമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."