സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് പി.ഡബ്‌ള്യു.ഡി റസ്റ്റ്ഹൗസിലെ സി.ആര്‍ രാമചന്ദ്രന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍ ശക്തിധരന്‍ പതാക ഉയര്‍ത്തും.
പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കേസരി ബാലകൃഷ്ണപിള്ളയുടെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സംഘടനാ സമ്മേളനം ചേരും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, എം.എല്‍.എമാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസ്‌ക്ലബ് ഗായകസംഘത്തിന്റെ ഗാനമേളയും നടക്കും. നാളെ രാവിലെ സെമിനാറും വൈകിട്ട് സമാപന സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."