HOME
DETAILS
MAL
നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെ ആക്രമണം; ദാക്ഷിണ്യമില്ലാതെ നടപടിയെന്ന് മുഖ്യമന്ത്രി
backup
April 08 2020 | 14:04 PM
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലിസിന് നിര്‍ദ്ദേശം നല്കി.
ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ല. പൊലിസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്തുവരണം. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരെയും ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ഏതു പാര്‍ട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."