HOME
DETAILS

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

  
October 08, 2024 | 7:49 AM


തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേക്ക്, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചീഫ്‌സെക്രട്ടറിയോടും  ഡി.ജി.പിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇരുവരും ഇന്ന് ഇന്ന് ഹാജരാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് നല്‍കി.

സര്‍ക്കാര്‍ അറിയാതെ ഇവരെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്. നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. 

ദ ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടിയാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലിന് ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചത്. സര്‍ക്കാരിന്റെ മറുപടി തയാറാക്കിയെങ്കിലും രാജ്ഭവനിലേക്കു കൈമാറുന്നതിനു മുന്‍പ് തടയുകയായിരുന്നുവെന്നാണു വിവരം. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  a month ago
No Image

'ഞാൻ ബ്രിട്ടീഷുകാരനാണ്, പക്ഷേ എന്റെ ഹൃദയം അൽ ഐനാണ്'; യുഎഇ ദേശീയഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി യുകെ പെൺകുട്ടികൾ

uae
  •  a month ago
No Image

'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്

uae
  •  a month ago
No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്‌

International
  •  a month ago
No Image

ആഗോള സാമ്പത്തിക ഭൂപടത്തിൽ യുഎഇ തിളക്കം; മികച്ച സാമ്പത്തിക അവസരങ്ങളിൽ ദുബൈ ആദ്യ അഞ്ചിൽ, അതിവേഗം വളരുന്ന നഗരമായി അബുദബിയും

uae
  •  a month ago
No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  a month ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  a month ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  a month ago