HOME
DETAILS
MAL
ഗെയില്‍ വിരുദ്ധ പ്രകടനം നടത്തി
backup
April 01 2017 | 21:04 PM
മുക്കം: ഗെയില്‍ വിക്ടിംസ് ഫോറം കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗെയില്‍ വിരുദ്ധ പ്രകടനം നടന്നു. ഗെയില്‍ പദ്ധതി വികസന മാണെന്ന കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും പദ്ധതി നടപ്പിലായാല്‍ ഇടതുപക്ഷത്തിന് വന്‍ നഷ്ടം സഹിക്കേണ്ടി വരുമെന്നും വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.സി.അന്‍വര്‍ പറഞ്ഞു. 1962-ലെ പി.എം.ഡി ആക്ടിനെ വെല്ലുവിളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.അഡ്വ നാരായണന് നമ്പീശന് ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കണ്‍വീനര്‍ അലവിക്കുട്ടി കാവനൂര്‍ അധ്യക്ഷനായി. അബൂബക്കര്‍ നടുക്കണ്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."