നികത്തിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കാന്‍ തോമസ് ചാണ്ടിക്ക് നോട്ടിസ്
കുട്ടനാട്: ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുന്‍പ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ട് ടി.വി അനുപമ.
റിസോര്‍ട്ടില്‍ കാര്‍ പാര്‍ക്കിങിനായി നികത്തിയ 64 സെന്റ് സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടത്. തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടിസ്.
ടി.വി അനുപമ, കലക്ടര്‍ സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് തൊട്ട് മുന്‍പാണ് ഉത്തവ് പുറപ്പെടുവിച്ചത്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ സ്ഥിതിയിലാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് നോട്ടിസില്‍ പറയുന്നു. പാര്‍ക്കിങ് ഏരിയ കൈയേറി നിര്‍മിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് നിലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."