കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: അര്‍ധരാത്രി കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നയാളുടെ കൈയിലുണ്ടായിരുന്ന മൂന്നു കിലോ സ്വര്‍ണം കവര്‍ന്നു. 84 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണു കൊള്ളയടിച്ചത്.
കുരിയിച്ചറ മാര്‍തോമ പള്ളിക്കു സമീപമാണ് സംഭവം ഉണ്ടായത്. കുരിയിച്ചിറയിലെ വിജെ ഗോള്‍ഡ് ആന്‍ഡ് മാനുഫാക്ചറിങ് എന്ന സ്ഥാപനത്തിലെ ആന്റോ എന്ന ജീവനക്കാരനെയാണ് അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കാറില്‍ നാലുപേരുണ്ടായിരുന്നതായി ആന്റോ പറയുന്നു. ബൈക്ക് ഇടിച്ചുവീഴ്ത്തിയതുമൂലം നിലത്തു തെറിച്ചുവീണ ആന്റുവിന്റെ കാലില്‍ പരുക്കുണ്ട്. സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് എത്തിക്കാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്. നെടുപുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സിസി ടിവി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്ന വിവരം കൃത്യമായി അറിയുന്നവരാണ് ആക്രമണവും കവര്‍ച്ചയും നടത്തിയതെന്ന് വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."