HOME
DETAILS

ജോര്‍ദാനില്‍ പ്രക്ഷോഭം ശക്തമാവുന്നു

  
backup
June 06, 2018 | 10:04 PM

%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6

അമ്മാന്‍: നികുതി പരിഷ്‌കരണ ബില്ലിനെതിരേ ജോര്‍ദാനില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തമാവുന്നു. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി തൊഴിലാളി യൂനിയനുകളും രംഗത്തെത്തി. രാജ്യത്ത് പൊതുപണിമുടക്ക് നടത്താന്‍ യൂനിയനുകള്‍ തീരുമാനിച്ചു. നികുതി പരിഷ്‌കരണത്തില്‍ പുനപ്പരിശോധന നടത്തുമെന്ന രാജാവിന്റെ തീരുമാനം ഗുണപരമാണെന്നും എന്നാല്‍ ബുധനാഴ്ച നടത്തുന്ന പൊതു പണിമുടക്കില്‍ മാറ്റമില്ലെന്നും തൊഴിലാളി യൂനിയനുകള്‍ വ്യക്തമാക്കി.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തെങ്കിലും സമരത്തില്‍ നിന്ന് പിന്‍വാങ്ങാതെ നഗരങ്ങളില്‍ ഇരുന്നുള്ള പ്രതിഷേധം തുടരുകയാണ്. നികുതി പരിഷ്‌കരണം പൂര്‍ണമായും പിന്‍വലിക്കുക, മന്ത്രി സഭ പുനഃസംഘടിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ചൊവ്വാഴ്ച നോമ്പ് തുറക്ക് ശേഷം രാജ്യ തലസ്ഥാനമായ അമ്മാനില്‍ നടന്ന വന്‍ റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികളില്‍ നിന്നുള്ള മാറ്റമാണ് തങ്ങളുടെ ആവശ്യമെന്നും കേവലം പ്രധാനമന്ത്രിയുടെ മാറ്റമല്ലെന്നും സര്‍വകലാശാല വിദ്യാര്‍ഥിയായ അഹമദ് അബ്ദു ഗസ്സാല്‍ പറഞ്ഞു. മന്ത്രിസഭയിലെ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ജോര്‍ദാന്‍ പ്രധാനമന്ത്രിയായി മുന്‍ വേള്‍ഡ് ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ഉമര്‍ അല്‍ റസ്സാസ് ചുമതലയേറ്റു. റസ്സാസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് അബ്ദുല്ല രാജാവ് ഔദ്യോഗികമായി നിര്‍ദേശിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരണം, നികുതി പരിഷ്‌കരണം പുനഃപരിശോധിക്കുക തുടങ്ങിയ ദൗത്യങ്ങളും റസ്സാസിനെ ചുമതലപ്പെടുത്തിയിരുന്നു.
നികുതി പരിഷ്‌കരണത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതിനു പിറകെ മുന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവച്ചിരുന്നു. അബ്ദുല്ല രാജാവിന്റെ കൂടി നിര്‍ദേശ പ്രകാരമായിരുന്നു രാജി. പുതിയ സര്‍ക്കാര്‍ രാജ്യത്തെ നികുതി സംവിധാനത്തെ കുറിച്ചു സമ്പൂര്‍ണമായ പുനഃപരിശോധനന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് രാജാവ് അറിയിച്ചു. പുതിയ ആദായ നികുതി നിയമത്തെ കുറിച്ച് ധനകാര്യ സ്ഥാപനങ്ങളുമായും പൗരസാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും പുതിയ പരിഷ്‌കരണം നടപ്പാക്കുക.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ആദായ നികുതി പരിഷ്‌കരണത്തിലും പ്രതിഷേധിച്ച് ദിവസങ്ങളായി ജോര്‍ദാനില്‍ വന്‍ ജനകീയ പ്രക്ഷോഭമാണു നടക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി, അഭയാര്‍ഥിപ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹാനി അല്‍ മുല്‍കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സാമ്പത്തിക പരിഷ്‌കരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതിയില്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി. ഇന്ധനവിലയില്‍ അഞ്ചിരട്ടിയാണു വര്‍ധനയുണ്ടായത്. വൈദ്യുതിനിരക്കും കൂട്ടി. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടി(ഐ.എം.എഫ്)ന്റെ പിന്തുണയോടെയായിരുന്നു ഈ പരിഷ്‌കരണങ്ങളെല്ലാം. എന്നാല്‍, 130 അംഗ പാര്‍ലമെന്റില്‍ 78 പേരും ബില്ലിെന പിന്തുണച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  15 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  15 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  15 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  15 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  15 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  15 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  15 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  15 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  15 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  15 days ago