വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി
മലപ്പുറം: അധികാരത്തിലേറി നിമിഷങ്ങള്‍ക്കകം അറവുശാലകള്‍ അടച്ചുപൂട്ടിയ ബി.ജെ.പി മലപ്പുറത്ത് കളംമാറ്റിച്ചവിട്ടുന്നു. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അറവുശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കും. നല്ല ബീഫ് ലഭ്യമാക്കാനായി എയര്‍ കണ്ടീഷന്‍ ചെയ്ത് വൃത്തിയായ രീതിയില്‍ അറവുശാലകള്‍ പരിഷ്‌കരിക്കുമെന്നും ശ്രീ പ്രകാശ് ഉറപ്പുനല്‍കി.
നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കൊല്ലുമ്പോഴാണ് അത് നിയമലംഘനമാവുന്നത്. ചത്ത പശുക്കളുടെ മാംസം ചട്ടം ലംഘിച്ച് അറവുശാലകള്‍ വഴി വില്‍പ്പന നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."