കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടതെന്ത്: വുഹാനിലെ മലയാളികള്‍ പറയുന്നു
ബെയ്ജിംഗ്: കൊവിഡ്-19 എന്ന മഹാമാരി ഉത്ഭവം കൊണ്ട ചൈനയിലെ വുഹാനില്‍ കൊവിഡ്-19 മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയത്ത് നാട്ടിലേക്ക് പോവാതെ വുഹാനില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ഒരുപറ്റം ഇന്ത്യക്കാരുണ്ട്. വൂഹാന്‍ ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളൊക്കെയും നേരിട്ടുകണ്ടവര്‍. 76 ദിവസത്തെ ലോക്ക് ഡൗണ്‍ ബുധനാഴ്ചയാണ് ചൈന പിന്‍വലിച്ചത്.
'കഴിഞ്ഞ 76 ദിവസവും ഞാന്‍ എന്റെ മുറിയിലും ലാബിലും മാത്രമായിരുന്നു. എനിക്കിപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാരണം ഞാന്‍ ഈ ദിവസങ്ങളില്‍ ആരോടും സംസാരിച്ചിരുന്നില്ല. എല്ലാവരും മുറിക്കുള്ളില്‍ തന്നെയായിരുന്നു' വുഹാനില്‍ ജോലി ചെയ്യുന്ന മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുണ്‍ജിത്ത് പി.ടി.ഐയോട് പറഞ്ഞു.
വുഹാനില്‍ രോഗം പടരുന്ന സമയത്ത് 700 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ അരുണ്‍ജിത് വുഹാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഭാര്യയെയും കുട്ടിയെയും 50 വയസ് കഴിഞ്ഞ മാതാപിതാക്കളെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കരുതി.
വുഹാനില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞനും അരുണ്‍ജിത്തിനോട് യോജിച്ചു.
72 ദിവസം ഞാന്‍ എന്റെ മുറിയിലായിരുന്നു. എന്റെ അയല്‍വാസിയ്ക്ക് മൂന്ന് ചെറിയ കുട്ടികളാണ്. ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഞാന്‍ അവരെ കാണാന്‍ ശ്രമിച്ചില്ല'.
എല്ലാം നേരില്‍കണ്ട മലയാളികള്‍ പറയുന്നത് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നന്നായെന്നാണ്. രോഗത്തെ പ്രതിരോധിക്കാന്‍ വുഹാനില്‍ നിന്ന് എന്തെങ്കിലും മാതൃക സ്വീകരിക്കാനുണ്ടെങ്കില്‍ അത് ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയെന്നതാണ്.
ഇന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹവും ഉപദേശിച്ചു. വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് വൈറസ് പടരാതിരിക്കാന്‍ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."