ജില്ലാതല ഉദ്ഘാടനം നടത്തി
പാലക്കാട്: 2017 ലെ രണ്ടാംഘട്ട പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ 2,33,534 ഓളം വരുന്ന അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കി പോളിയോ രോഗം പ്രതിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1972 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു.
ആരോഗ്യവകുപ്പ് ജീവനക്കാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നുമായി 4202 വളണ്ടിയര്‍മാരെ പരിശീലനം നല്‍കി വിന്യസിച്ചു. ആദ്യദിനം ബൂത്തുകളിലെത്തി തുള്ളിമരുന്ന് കൊടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പിന്നീടുള്ള ദിവസങ്ങളില്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി മരുന്ന് നല്‍കും. ഇതിനായി 6156 വളണ്ടിയര്‍മാരെ നിയോഗിക്കും. 197 ഓളം വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ ജില്ലയിലുടനീളം പരിപാടിക്ക് നേതൃത്വം നല്‍കും.
ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക്പാേഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ അധ്യക്ഷനായി. ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതിയെക്കുറിച്ചുള്ള വിഷയാവതരണം ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജയന്തി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമിത, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുലൈഖ ജമീല ഉമ്മര്‍, മുരളി, കൊപ്പം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍, സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സിദ്ദിഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."