മാധ്യമപ്രവര്‍ത്തകര്‍ വിശ്വാസ്യത നിലനിര്‍ത്തണം: സെബാസ്റ്റ്യന്‍ പോള്‍
മാള: പ്രതിസന്ധികളില്‍ പൊതു സമൂഹത്തിന്റെ പിന്തുണ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ വിശ്വാസ്യത നിലനിര്‍ത്തുന്ന രീതിയില്‍ പത്രപ്രവര്‍ത്തന രംഗത്ത് നിലകൊള്ളണമെന്ന് മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍. അതിനായി മാധ്യമപ്രവര്‍ത്തകര്‍ പൊതു സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന ബോധ്യം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാള പ്രസ്സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പി.കെ അബ്ബാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം രാധാകൃഷ്ണന്‍, കെ.വി സുജിത് ലാല്‍, അന്നമനട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി പൗലോസ്, ഗ്രാമപഞ്ചായത്തംഗം ടി.കെ ജിനേഷ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലിന്റിഷ് ആന്റോ, കെ.ജെ.യു ജില്ലാ പ്രസിഡന്റ് ഇ.പി രാജീവ്, സി.ആര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരിങ്ങാച്ചിറ കൂട്ടായ്മ പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് നല്‍കിയ ഉപഹാരം അജയ്, സ്റ്റെജൊ, പി.കെ അബ്ബാസ്, ലിന്റീഷ്, സി.ആര്‍ പുരുഷോത്തമന്‍, ഇ.പി രാജീവ്, സലീം എരവത്തൂര്‍, പി.കെ.എം അഷറഫ്, നജീബ് അന്‍സാരി, കെ.എം ബാവ എന്നിവര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."