HOME
DETAILS
MAL
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബേണി സാന്‍ഡേഴ്സ് മത്സരരംഗത്തുനിന്ന് പിന്മാറി
backup
April 10 2020 | 02:04 AM
വെര്‍മോണ്ട്: സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് യു.എസ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍നിന്നും പിന്മാറി. കഴിഞ്ഞദിവസം രാവിലെയാണ് ബേണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും വെര്‍മോണ്ട് സെനറ്റര്‍ പിന്‍വാങ്ങാന്‍ കാരണമായത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്സ് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടുവച്ചിരുന്നത് . 78 കാരനായ അദ്ധേഹത്തിനു പിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു . ബേണി സാന്‍ഡേഴ്സ് മത്സരത്തില്‍നിന്നും പിന്മാറിയതോടെ ജോ ബൈഡന്റെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."