പേടിസ്വപ്നമായി ധാരാവി; ചേരി അടച്ചു
മുംബൈ: കൊവിഡ് സാമൂഹിക വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്കു കടുത്ത പരീക്ഷണമായി മുംബൈയിലെ ധാരാവി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ഇവിടെ കൂടുതല്‍ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ധാരാവിയില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാര്‍, ചേരി സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധാരാവിയില്‍ ആറുപേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കുറഞ്ഞ ഭൂപ്രദേശത്തു ലക്ഷങ്ങള്‍ താമസിക്കുന്ന ഇവിടെ കൊവിഡ് വ്യാപനം വളരെ എളുപ്പത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. അതുപോലെ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുകയെന്നതും പ്രയാസമാണ്. ഇതോടെയാണ് ചേരി സീല്‍ ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നേരത്തെ, കൊവിഡ് ബാധിച്ച് ചേരിയിലെ ഒരാള്‍ മരിക്കുകയും മറ്റു ചിലര്‍ക്കു പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവിയില്‍ ഇതുവരെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ധാരാവിയില്‍ എല്ലാതരത്തിലുള്ള കച്ചവടങ്ങളും നിരോധിച്ചിരിക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ മുനിസിപ്പല്‍ കോര്‍പറേഷനു കീഴില്‍ നേരിട്ടു വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."