നഗരത്തിലെ ഓട്ടോ സ്റ്റാന്റ്: അടിയന്തിര തീരുമാനം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും കോര്‍പ്പറേഷനിലെ വിവിധ സ്ഥലങ്ങളിലും ഓട്ടോ സ്റ്റാന്റിനു സ്ഥലം കണ്ടെത്താന്‍ നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കണ്ണൂര്‍ നഗരസഭാ സെക്രട്ടറിക്കാണു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നഗരത്തില്‍ 25 വര്‍ഷമായി ഓട്ടോറിക്ഷാ ഡ്രൈവറായ കക്കാട്ടെ കെ.പി സത്താര്‍ നല്‍കിയ പരാതിയിലാണ് നടപടി. റയില്‍വേ സ്റ്റേഷനിലും കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലും ഓട്ടോ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നു കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഓട്ടോടാക്‌സി പാര്‍ക്കിങിന് നിയമാനുസരണം സ്ഥലം അനുവദിക്കണമെന്നും നിലവിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ നഗരസഭാ മേയര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേയറാണ് പാര്‍ക്കിങ് സ്ഥലം അനുവദിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.നഗരസഭ നിലവില്‍ വന്നതുമുതല്‍ ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച് പരാതികളും വ്യവഹാരങ്ങളും നിലനില്‍ക്കുന്നുണ്ടെന്നു കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ക്കിങ് സ്ഥലത്തിന് അപര്യാപ്തത നേരിടുന്നുണ്ട്്. പഴയ നഗരസഭാ പ്രദേശത്തെ പാര്‍ക്കിങ് സ്ഥലത്ത് കോര്‍പറേഷനിലേക്കു കൂട്ടിച്ചേര്‍ത്ത സമീപ പഞ്ചായത്തുകളിലെ ഓട്ടോറിക്ഷകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."