മട്ടന്നൂരില്‍ ട്രാഫിക്ക് പരിഷ്‌കരണം
മട്ടന്നൂര്‍: നഗരത്തില്‍ വാഹന പാര്‍ക്കിങിനു പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനം.ഗതാഗത നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു.
തലശ്ശേരി റോഡില്‍ ആല്‍ഫാ ജ്വല്ലറി വരെ ഓട്ടോറിക്ഷകളും തുടര്‍ന്നുള്ള സ്ഥലത്ത് കടകളില്‍ വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യാം.നിലവില്‍ മെയിന്‍ റോഡില്‍ നിര്‍ത്തിയിടാറുള്ള ആംബുലന്‍സുകള്‍ ആശുപത്രി റോഡില്‍ ഒരു വശത്തും എല്‍.എം ആശുപത്രിക്കുസമീപം ഷൈന മെഡിക്കല്‍സ് വരെ ഇരു ചക്ര വാഹനക്കള്‍ക്കും പാര്‍ക്ക് ചെയ്യാം.ബസ് സ്റ്റാന്‍ഡില്‍ തിരക്കേറിയ സമയത്ത് രാവിലെ ഒന്‍പതു മുതല്‍ പത്തു വരെയും വൈകിട്ട് നാലു മുതല്‍ ആറുവരെ വലിയ വാഹനങ്ങളില്‍ നിന്നു ലോഡ് ഇറക്കാന്‍ പാടില്ല.
ബസ് സ്റ്റാന്‍ഡിന് പുറകുവശത്ത് മല്‍സ്യ മാര്‍ക്കറ്റ് വരെ ഒരു വശത്ത് തടസമില്ലാതെ വിധം സ്വകാര്യ വാഹനങ്ങള്‍ 15 മിനിട്ടു വരെ നിര്‍ത്തിയിടാം. പുതിയ മാളിന് ചുറ്റും സ്വകാര്യ വാഹന പാര്‍ക്കിങ് നിരോധിച്ചു.
പൊലിസ്‌സ്‌റ്റേഷനു പുറകിലെ മതിലിനോടു ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും നഗരസഭയുടെ നിര്‍ദ്ദിഷ്ട മാര്‍ക്കറ്റ് സൈറ്റില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം.
കണ്ണുര്‍ റോഡിലെ ഖാദി ഷോപ്പ് മുതല്‍ താഴെ ഭാഗത്തേക്കു ഇടപാടുകാരുടെ പാര്‍ക്കിങ് ഒരു മണിക്കുര്‍ നേരത്തേക്ക് അനുവദിച്ചു.
മരുതായി റോഡില്‍ ആശുപത്രി വരെ ഇരുവശത്തും വാഹന പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു. മരുതായി റോഡ് മുതല്‍ പള്ളിയുടെ പിറകിലൂടെയുള്ള ഇരിട്ടി റോഡിലേക്കുള്ള വഴി വണ്‍വേയാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."