വി. സത്യശീലന്‍ പകരക്കാരനില്ലാത്ത നേതാവ്: ഉമ്മന്‍ചാണ്ടി
കൊല്ലം: കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടെ പകരക്കാരനില്ലാത്ത സമര നേതാവായിരുന്നു വി. സത്യശീലനെന്ന് മുന്‍ മുഖ്യമന്ത്രിയും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കൊല്ലത്ത് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വി. സത്യശീലന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറിമാരായ എ ഷാനവാസ്ഖാന്‍, ജി രതികുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എന്‍ അഴകേശന്‍, ഡോ. ജി പ്രതാപവര്‍മ്മതമ്പാന്‍, ജമീല ഇബ്രാഹിം, അഡ്വ. പി ജര്‍മ്മിയാസ്, പ്രൊഫ. ഇ മേരിദാസന്‍, സി.ആര്‍ നജീബ്, സവിന്‍സത്യന്‍, പ്രൊഫ. രമാരാജന്‍, അലക്‌സ് മാത്യു, നടുക്കുന്നില്‍ വിജയന്‍, കുന്നത്തൂര്‍ ബാലന്‍, ഡോ. ഉദയ സുകുമരാന്‍, പാല്‍ക്കുളങ്ങര ഹരിദാസ്, ഏരൂര്‍ സുഭാഷ്, പെരിനാട് മുരളി, പിണയ്ക്കല്‍ സക്കീര്‍ ഹുസൈന്‍, നാവായിക്കുളം നടരാജന്‍, വി.ഡി സുദര്‍ശനന്‍, അംബികാ രാജേന്ദ്രന്‍, കിളികൊല്ലൂര്‍ ശശിധരന്‍പിള്ള, മുഖത്തല സുഗതന്‍, ചന്ദ്രബോസ്, ഋഷികേശന്‍, ചിറക്കര ശശി, മടവൂര്‍ മന്‍മോഹന്‍, കുണ്ടറ ശ്രീനി, കൊറ്റങ്കര സുനില്‍, ആംസലോണ്‍ സംസാരിച്ചു. യൂനിയന്‍ വൈസ് പ്രസിഡന്റ് മംഗലത്ത് രാഘവന്‍ സ്വാഗതവും തച്ചടി സോമന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."