'കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാറിനായി സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാര്‍, ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആയിട്ടല്ല'- സര്‍വീസില്‍ തിരിച്ചെത്താനുള്ള കേന്ദ്ര നിര്‍ദ്ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍
ന്യൂഡല്‍ഹി: സര്‍വീസില്‍ തിരിച്ചെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍. അതേസമയം രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന ഈ കൊവിഡ് കാലത്ത് സര്‍ക്കാര്‍ സര്‍ക്കാറിതര സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന് ചൂണ്ടിക്കാട്ടിയാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് നിര്‍ദേശിച്ചത്. എന്നാല്‍ തിരിച്ചിനി ഐ.എ.എസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം.
'താന്‍ വെച്ചിട്ട് ഏതാണ്ട് എട്ടു മാസമായി. സര്‍ക്കാറിന് അറിയാവുന്ന ഒരേഒരു കാര്യം ഉപദ്രവിക്കലാണ്. അത് ജനങ്ങളെ ആയാലും ഓഫീസര്‍മാരെ ആയാലും. എനിക്കറിയാം. അവരിനിയും എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. എന്നിരുന്നാലും ഈ പ്രതികൂല ഘട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഐ.എ.എസില്‍ തിരികെയെത്തില്ല'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ പോസ്റ്റിനൊപ്പം അദ്ദേഹം മന്ത്രാലയത്തിന് നല്‍കിയ കത്തും പങ്കുവെച്ചിട്ടുണ്ട്.
My reply to the Govt.
— Kannan Gopinathan (@naukarshah) April 9, 2020
It has been almost 8 months now since my resignation. Only thing the Govt knows is harassment. Of people & of officers. I know that they want to harass me further. But still, I offer to volunteer for the govt in these difficult times. But not rejoining IAS. pic.twitter.com/8yMT5s06gP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."