പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്
കരുനാഗപ്പള്ളി: കുലശേഖരപുരം മമ്പാറ്റ കാവിനു സമീപം കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പ്രസന്നന്‍ ഷൈല ദമ്പതികളുടെ മകള്‍ പ്രീതി എന്ന 11 വയസുകാരിയുടെ മരണം സംബന്ധിച്ച് മുഴുവന്‍ പ്രതികളെയും എത്രയും പ്പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ ഹുമണ്‍ റെറ്റ്‌സ് രംഗത്തെത്തി.
സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഷെഫിഖ് ഷാഹുല്‍ ഹുദും കടത്തൂര്‍ സക്കീറും കൊല്ലം ജില്ലാ വനിത സി.ഐയ്ക്ക് പരാതി നല്‍കി.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.
പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ പീഡനങ്ങള്‍ നടത്തുന്നവരെയും അവരെ രക്ഷിക്കാന്‍ സഹായവുമായെത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് അര്‍ഹിക്കുന്ന പരമാധി ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."